Jump to content

താൾ:Praveshagam 1900.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സവ്യാഖ്യാനപ്രവേശകേ


അഭിസംജ്ഞിതങ്ങൾ=സംജാതാഭിസംജ്ഞങ്ങൾ. തൽപരങ്ങൾ=അവാറിൽനിന്നുപരങ്ങൾ. അവ=ചതുർദ്ദശവ ണ്ണങ്ങൾ. സ്മൃതങ്ങൾ=സ്മരിക്കപ്പെട്ടവ.

മേല്പറഞ്ഞ അമ്പതക്ഷരങ്ങളിൽ ഒന്നാമത്തെ പതിന്നാലക്ഷരങ്ങൾക്കു സ്വരങ്ങളെന്നും അച്ചുകളെന്നും സംജ്ഞയാകുന്നു. ഇതിങ്കൽ ലോകപ്രസിദ്ധപാഠക്രമം അംഗീകരിക്കപ്പെട്ടിരിക്കന്നു എന്നു പറഞ്ഞിരിക്കയാൽ ഒന്നാമത്തെ പതിന്നാലു വർണ്ണങ്ങൾ അ ആ ഇ ഈ എന്നീ ക്രമത്തെ അനുസരിക്കുന്നു.

ഈ പതിന്നാലു വർണ്ണങ്ങൾക്കു മേല്പട്ട് അം അഃ എന്നുളളവറ്റിന്നു ക്രമത്താലെ അനുസ്വാരമെന്നും വിസർഗ്ഗമെന്നും സംജ്ഞയാകുന്നു. ആദ്യത്തിന്ന് അനുസ്വാരമെന്നും പിന്നത്തേതിനു വിസർഗ്ഗമെന്നും സംജ്ഞയുണ്ടെന്നു താൽപർയ്യം.

ഉച്ചാരണാർത്ഥേത്രാകാര സൂഥൈവവ്യജെനേഷ്വപി

കാദയോന്യേ ഹലാഖ്യാശ്ച വ്യഞ്ജനാഖ്യാശ്ച കീർത്തിതാഃ. ൮

ഇവിടെ അകാരം ഉച്ചാരണാർത്ഥം അപ്രകാരംതന്നെ വ്യഞ്ജനങ്ങളിലും അന്യങ്ങളായിരിക്കുന്ന കാദികൾ ഹലാഖ്യങ്ങളായിട്ടു വ്യഞ്ജനാഖ്യങ്ങളായിട്ടും കീർത്തിതങ്ങൾ.

ഉച്ചാരണാർത്ഥം=ഉച്ചാരണം അർത്ഥമായുളളത്. അർത്ഥം=പ്രയോജനം ഹലാഖ്യങ്ങൾ=ഹല്ലുകളെന്ന ആഖ്യയോടുകൂടിയവ.ആഖ്യ=നാമം.

അനുസ്വാരവിസർസ്സങ്ങളിൽ കാണപ്പെടുന്നതായ അകാരം സുഖോച്ചാരണത്തിന്നു വേണ്ടി സ്വീകരിക്കപ്പെട്ടതാകുന്നു.വ്യഞ്ജനങ്ങളിൽ കാണപ്പെടുന്നതായ അകാരവും ഈ പ്രയോജനത്തെ തന്നെ വഹിക്കുന്നു. ഇപ്പോൾ വ്യഞ്ജനങ്ങൾ എവയെന്ന് അറിയേണ്ടിയിരിക്കയാൽ കാദയോന്യെ എന്നു തുടങ്ങിയുളള ഗ്രന്ഥം കൊണ്ട് അവറ്റെ കാണിക്കുന്നു.

ഇവിടെയും "പാറക്രമപ്രസിദ്ധാത്ര" എന്നുളള പ്രതിജ്ഞയേ പ്രമാണിച്ചിട്ടു കാദികളെന്നു പറഞ്ഞതുകൊണ്ടു ക ഖ ഗ എന്നു തുടങ്ങി ലോകപ്രസിദ്ധ പാഠക്രമത്തെ അനുസരിക്കേണ്ടതാകുന്നു. വ്യഞ്ജനങ്ങളിൽ അകാരം ഉച്ചാരണാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/10&oldid=207376" എന്ന താളിൽനിന്ന് ശേഖരിച്ചത്