താൾ:Prashnareethi 1903.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പ്ര ശ്ന രീ തി.
ഒന്നാമദ്ധ്യായം
-----:o:-----

ഗ്രഹങ്ങളെ വണങ്ങീട്ടു ഗ്രഹിപ്പാൻ മന്ദചേതസാം
യത്നം ചെയ്യുന്നിതാവോളം പ്രശ്നരീതികൾ കാട്ടുവാൻ 
ശ്വാസമുള്ളൊരുഭാഗത്തു ദൂതൻ‌വന്നുരചെയ്കിലോ
വൎദ്ധിക്കും കാൎയ്യമായുസ്സും മറിച്ചാകിൽ ക്ഷയിച്ചിടും ൨.
ഇവരണ്ടും വലത്താകിൽ പുരുഷന്നേററവും ശുഭം
സ്ത്രീണാംശുഭമിടത്താകിൽ കിഞ്ചിൽഭേദവുമുണ്ടിഹ ൩.
ഉണങ്ങിയ മരത്തിൻ‌കീഴ് ചുടലക്കളമുള്ളിടം
സുഖമില്ലാത്തിടംകാടും ചോദ്യത്തിന്നശുഭങ്ങളാം  ൪.
(കുടിവാങ്ങീടിനപുരയും
കുന്നിൻ‌മുകളും കുഴിഞ്ഞതാം നിലവും)
പിണ്ഡം ശവസംസ്കാരവു
മെന്നിത്തരമുള്ളിടം മഹാകഷ്ടം 
കാച്ചുപൂത്തുമിരിക്കുന്ന വൃക്ഷവുംസജ്ജനങ്ങളും
പൊന്നുംവിളക്കുമിത്യാദി യുള്ളദേശംശുഭപ്രദം ൬.
നന്നായ് തളിച്ചെടം പിന്നെ മംഗലക്രിയയുള്ളിടം
മംഗലസ്ത്രീകളും പുത്രാദികളുള്ളേടവുംശുഭം ൭.
പച്ശകാഷ്ടമരാശിക്കൂർ മൂന്നഞ്ചേഴാമുഡുക്കളും
ഗുളികോദയഗണ്ഡാന്തം വിഷ്ടിപാപോദയങ്ങളും ൮.
കൃത്തികാദ്യശുഭോഡുക്കൾ രിക്താദ്യശുഭപക്കവും
സന്ധ്യയിത്യാദികാലങ്ങ ളാകാചോദ്യങ്ങളൊന്നിനും ൯.
പൂൎണ്ണാദിപക്കമൂൺനാളും സാധകാഭീഷ്ടനാളുകൾ
ശുഭയോഗാദികാലങ്ങൾ സൎവപ്രശ്നേഷുനല്ലവ ൧൦.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/7&oldid=167189" എന്ന താളിൽനിന്ന് ശേഖരിച്ചത്