താൾ:Prashnareethi 1903.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വസാനം ഗോളഗണിതത്തിൽ ബാക്കിയുള്ള ഭാഗം അവിടെനിന്നും അഭ്യസിച്ചു. അവിടെ പഠിച്ചു താമസിക്കുന്ന കാലത്ത ഒരു നായാട്ടുകാരൻ വന്നു തനിക്കന്നേത്തെദിവസം എത്ര മൃഗങ്ങളെക്കിട്ടുമെന്നു ചോദിച്ചതിനു രണ്ടെണ്ണമെന്നു കൂക്കണിയാളും ഒന്നെഉള്ളുവെന്നു പാഴൂർകണിശനും പറഞ്ഞു. നായാട്ടുകാരൻ മടങ്ങിവന്ന ഒരു പന്നിയെമാത്രം കിട്ടിയെന്നുപറഞ്ഞപ്പോൾ അതിനെ കീറിനോക്കേണമെന്ന ആവശ്യപ്പെട്ടപ്രകാരം കീറിനോക്കിയസമയം ഒരു കുട്ടി വയററിലുള്ളതായി കണ്ടു. കൂക്കണിയാളുടെ വാക്കിനെ വളരെ ബഹുമാനിച്ചു. പിന്നെ വിദ്യാഭ്യാസമെല്ലാം കഴിഞ്ഞു നാട്ടിലിരിക്കുമ്പോൾ ഒരു സ്ത്രീ ഋതുസ്നാനം കഴിഞ്ഞു പോകുന്ന സമയം കൂക്കണിയളെ കണ്ടിട്ട "ഞാനെനിയും എത്രകാലം ഇങ്ങിനെ കഴിക്കേണ്ടിവരും" എന്നു ചോദിച്ചു. ആലോചിച്ചു പറയാമെന്നും പറഞ്ഞ ഒരോലയിൽ എന്തൊ കുറിച്ചുകൊടുത്തു. പത്തുമാസം കഴിഞ്ഞെ അതു വായിച്ചുനോക്കാവു എന്നും ഏല്പിച്ചിരുന്നു. സ്ത്രീ ഗൃഹത്തിൽ വന്നു. ഉടനെ ഗർഭമായി. മാസം തികഞ്ഞു പ്രസവിച്ചു. ഓലയെടുത്തു പിന്നെ വായിച്ചു നോക്കിയപ്പോൾ കുട്ടിയുടെ ജാതകമാണ അതിൽ എഴുതിക്കണ്ടത. ഇങ്ങിനെ ഇദ്ദേഹത്തെക്കുറിച്ച അനേകം ഐതിഹ്യങ്ങൾ കേട്ടുകേൾവിയുണ്ട. മുൻ പറഞ്ഞ പനക്കാട്ടെന്ന ഇല്ലം ഇപ്പോൾ ക്ഷയിച്ചുപോയെങ്കിലും അതിന്റെ മന്ത്രശാലയായ മുല്ലപ്പള്ളിയില്ലത്ത ഗ്രന്ഥകൎത്താവിന്റെ സ്വന്തം കയ്യക്ഷരത്തിൽ ഒരു പ്രശ്നമാൎഗ്ഗം ഗ്രന്ഥമുണ്ടെന്നും അതിനു കാഴ്ചയിൽ ൧൫൦ കൊല്ലത്തിലധികം പഴക്കമില്ലെന്നും ഞങ്ങൾ സൂക്ഷ്മമായിട്ടറിയുന്നു. അതുകൊണ്ട കൂക്കണിയുടെ കാലം നൂറു സംവത്സരത്തിനു വളരെ അധികം മുൻപായിരിക്കയില്ല. ംരം ഗ്രന്ഥത്തിന എടക്കാടു മുതലായ ദിക്കിൽ അധിക പ്രചാരമുള്ളതായിക്കാണുന്നതുകൊണ്ടു ഞങ്ങ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/5&oldid=167187" എന്ന താളിൽനിന്ന് ശേഖരിച്ചത്