ർത്താവാകുന്ന പക്ഷം അദ്ദേഹത്തിന്റെ യൊഗ്യതകളെക്കുറിച്ച അധികമൊന്നും പറയേണ്ടതില്ലല്ലൊ. അങ്ങിനെയുള്ള ആ നമ്പൂരിയുടെ മുമ്പിൽ കൂക്കണിയാൾ ഒരു കുട കൊണ്ടുപോയി കാഴ്ചവെച്ചാണ കണ്ടത. എന്നാൽ അതിന്നല്പം വിശേഷവിധികൂടെയുണ്ടായിരുന്നു. നാലുപാടും ഒരുപോലെ ഘനമൊപ്പിച്ച ഉണ്ടാക്കിയതിനാൽ കുടയുടെ കാൽ കുത്തനെ നിലത്തു നിറുത്തിയാണ കാഴ്ചവെച്ചത. ഇതു കണ്ടപ്പോൾ നമ്പൂരിക്കു വളരെ കൌതുകം തോന്നി. എന്താണ സമ്മാനം വേണ്ടതെന്നു ചോദിച്ചു. "അടിയന്നു മറെറാന്നും ആവശ്യമില്ല. മേലിൽ ഈ പ്രവൃത്തി (കുട കെട്ടുന്നത) കൂടാതെയാക്കിത്തരണമെന്നു മാത്രമെ അപേക്ഷയുള്ളു" എന്നു കൂക്കണിയാൾ അതിനുത്തരമായി പറഞ്ഞതുകേട്ടപ്പോൾ ബുദ്ധിമാനായനമ്പൂരിക്കു കാൎയ്യം ക്ഷണത്തിൽ മനസ്സിലായി. അന്നുമുതൽ തന്റെ ശിഷ്യനായി താമസിപ്പിച്ചു പഠിപ്പിച്ചു തുടങ്ങി. ഹോര മുതലായതിന്റെ അൎത്ഥം ആദികാലത്ത ഗ്രഹിപ്പാൻതക്കവണ്ണം ബുദ്ധിശക്തി ഇല്ലാത്ത കൂക്കണിയാളുടെ ആവശ്യത്തിലേക്കുവേണ്ടിയാണ പ്രശ്നമാൎഗ്ഗത്തെ ഉണ്ടാക്കിയത. പിന്നെ പഞ്ചബോധം ആയുൎദ്ദായം മുതലായതു ഗണിപ്പാനും ഇദ്ദേഹത്തെ പഠിപ്പിച്ചു. ഗോളഗണിതം മിക്കവാറും കഴിഞ്ഞ നിലയിൽ നമ്പൂരി ചരമഗതിയെ പ്രാപിച്ചു. പിന്നീട ആയതു പൂൎത്തിയാക്കാൻ വേണ്ടി ഇപ്പോഴും പ്രസിദ്ധിയോടുകൂടിയിരിക്കുന്ന പാഴൂർ കണിശന്റെ അടുക്കൽ ചെന്നു. എന്തൊക്കെ പഠിച്ചിട്ടുണ്ടെന്നു അവിടെനിന്നു ചോദിച്ചപ്പോൾ "ശ്രാദ്ധവും പിറന്നാളും പറയാറായിട്ടുണ്ടെ"ന്നു കൂക്കണിയാൾ പറഞ്ഞു. എന്നാൽ പഞ്ചാംഗത്തിനു ശേഷമുള്ള ഗണിതം തന്നെ തുടങ്ങാമെന്നു പാഴൂർ കണിശനും, അതു വേണമെന്നില്ല ജനനമരണങ്ങൾ പറയാറായിട്ടുണ്ടെന്നാണ ഞാൻ പറഞ്ഞതിന്റെ സാരമെന്നു കൂക്കണിയാളും തമ്മിൽ പറഞ്ഞ അ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |