Jump to content

താൾ:Prashnareethi 1903.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക.
                              -------------------


ഈ പുസ്തക കർത്താവിനെക്കുറിച്ചുള്ള എല്ലാവിവരവും വിശ്വാസ യോഗ്യമായ ലക്ഷ്യത്തോടുകൂടി പറവാൻ പ്രയാസം തന്നെ എങ്കിലും കിട്ടിയടത്തോളമുള്ള സംഗതികളെ ഇവിടെ പ്രസ്താവിക്കാം. കണ്ണൂരിനും തലശ്ശേരിക്കും മദ്ധ്യേയുള്ള ഊർപഴച്ചിക്കാവെന്നു പ്രസിദ്ധമായ ക്ഷേത്രത്തിന്റെ സമീപസ്ഥനായി കൂക്കണിയൾ എന്നൊരാൾ ഉണ്ടായിരുന്നു. കണിശൻ എന്നതിനെ ലോപിച്ചു ബഹുമാനമായി കണിയൾ എന്നു സാധാരണ ഇദ്ദിക്കിൽ ഉപയോഗിച്ചു വരുന്നുണ്ട്. അപ്പോൾ ഗ്രന്ഥകർത്താവിന്റെ പേരിനെക്കുറിച്ച് തന്നെ സംശയിക്കേണ്ട മിക്കായികൂ എന്നൊ കൂർക് എന്നൊ ഏതാണെന്നാണു സംശയം. ഈ രണ്ടു മാതിരിപ്പേരും ഇക്കാലത്ത് അവരുടെ ഇടയിൽ നടപ്പുണ്ടെന്ന് തോന്നുന്നില്ല. അതെന്തെങ്കിലുമാവട്ടെ, സാധാരണ കണിശന്മാരെല്ലാം ഈ ദിക്കിൽ ജാതിവൃത്തിയായി വെച്ചിരിക്കുന്ന ജ്യോതിഷത്തിൽ നവഗ്രഹഗണിതം മാത്രമെ കൂക്കണിയൾ ചെറുപ്പത്തിൽ അഭ്യസിച്ചിരുന്നുള്ളൂ. കുറെക്കൂടി പഠിച്ചാൽ കൊള്ളാമെന്നു വളരെമോഹവുമുണ്ടായിരുന്നു. ഒരു ദിവസം എടക്കാട്ടുകാരനായ പനക്കാട്ടു നമ്പൂരിയുടെ അടുക്കൽ ചെന്നു. ഇദ്ദേഹത്തെ വായനക്കാർക്കു കേട്ടു കേൾവിയുണ്ടായിരിക്കും. "മദ്ധ്യാട വ്യാദിപം ദുഗ്ദ്ധസിന്ധുകന്യാധവം" എന്നിങ്ങിനെ തുടങ്ങുന്ന പ്രശ്നമാർഗ്ഗഗ്രന്ഥത്തിന്റെ കർത്താവാണു. വരാഹമിഹിര- ഹോര. സാരാവലി. കൃഷ്ണീയം മുതലായ ജ്യോതിഷഗ്രന്ഥങ്ങളെ പ്പോലെ പ്രചുരപ്രചാരമായ ഈ പുസ്തകത്തിന്റെ ക




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/3&oldid=167185" എന്ന താളിൽനിന്ന് ശേഖരിച്ചത്