പ്രശ്നരീതി
പ്രശ്നരീതിയതാകുന്ന പ്രശ്നഭാശയിലിങ്ങിനെ
രശ്മിപദ്യങ്ങളെക്കൊണ്ടു മൂന്നാമതുസ്ഫുടക്രിയാ
മൂന്നാമദ്ധ്യായം കഴിഞ്ഞു.
നാലാമദ്ധ്യായം
ആരൂഢോദയലഗ്നങ്ങൾ രണ്ടുംപരമതാകിലും
സ്ഥിരമൊന്നുഭയമറ്റേ താകിലുംജീവസൂത്രമാം
രണ്ടുംസ്ഥിരങ്ങളായിട്ടു ചരോഭയമതാകിലൊ
മൃത്യുസൂത്രമതാംപിന്നെ സ്ഥിരമൊന്നുപരചരം
രണ്ടുമങ്ങുഭയംതന്നെയാകിലുംരോഗസൂത്രമാം
സാമാന്യസൂത്രമെന്നല്ലൊ ചേരിതിന്നുധരിക്കണം
ലഗ്നാശകവുമാരുഢരാശിയെന്നിവതമ്മിലും
ഇങ്ങിനെ കാണ്കസൂത്രങ്ങളംശസൂത്രമതായിടും
ആരുഢോദലഗ്നങ്ങൾ രണ്ടിന്നധിപരംമവർ
ബന്ധുക്കളാകിലുംതമ്മിൽ രണ്ടുമൊന്നാകിലുംപുനഃ
ജീവസൂത്രമതായിടും സമത്വേരോഗസൂത്രമാം
ശത്രുത്വേമേരണം സൂത്രമിതങ്ങധിപസൂത്രമാം
ലഗ്നത്തിൽവന്നനാൾതൊട്ടു പ്രഷ്ടർന്നാളോളമെണ്ണിയാൽ
മുന്നിൽകിഴിച്ചുശേഷിച്ച തൊന്നാകിൽ ജീവസൂത്രമാം
രണ്ടുരോഗം, മൂന്നുമൃത്യു, വിതിനക്ഷത്രസൂത്രമാം
ചന്ദ്രരാശികൾരേഷാദി നാലുംധനുമൃഗങ്ങളും
സൂര്യരാശികൾസിംഹാദി നാലുംമീനഘടങ്ങളും
ആരുഢരാശിയുംപത്താംമേടവും ചന്ദ്രരാശികൾ
ആയീടിൽജീവസൂത്രഞ്ച രണ്ടുസൂര്യക്ഷമാകിലൊ
മൃത്യുസൂത്രമതാംപിന്നെ രണ്ടാലൊന്നർക്കരാശിയിൽ
ചന്ദ്രൻറെ രാശിമറ്റേതങ്ങാകിലൊ രോഗസൂത്രമാം
മഹാസൂത്രമതായിടും കിഞ്ചൽഭേദവുമുണ്ടിഹ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |