താൾ:Prashnareethi 1903.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാമദ്ധ്യായം
_____

ആരുമില്ലാത്തിടത്തിങ്കൽ സൂൎയ്യാഭിമുഖനായഥ
പഞ്ചാംഗാദികൾ കണ്ടിട്ടു സ്ഫുടക്രിയതുടങ്ങുക      ൧.
പ്രശ്നകാലത്തളന്നുള്ള ഛായാമടിയുമംഗുലം
വെച്ചതിന്മീതിലെവാക്യമതിൽവാങ്ങീട്ടനന്തരം      ൨.
ശേഷത്തെ വിരലാക്കീട്ടു വെക്കേണമതുഹാൎയ്യമാം
അനന്തരം പ്രശ്നകാലഛായേടെ രണ്ടുഭാഗവും      ൩.
ഉള്ളവാക്യങ്ങൾ രണ്ടിന്റെ അന്തരാംഗുലിഹാരകം
ഹാൎയ്യംനീതൈൎഗ്ഗുണിച്ചിട്ടു ഹരിപ്പൂഹാരകത്തിനാൽ      ൪.
ഫലംവിനാഡിയായീടുമതിനെക്കളയേണമെ
പ്രശ്നഛായയുടെമീതെ വാക്യനാഴികവെച്ചതിൽ      ൫.
ശേഷമപ്പോൾപുലർന്നുള്ള നാഴികാസൂക്ഷ്മമായ്‌വരും
അതൊരേടത്തുവെച്ചേപ്പൂ പിന്നെ തല്ക്കാലസൂൎയ്യനെ      ൬.
രാശികൂടാതെ വെച്ചിട്ടു വാങ്ങേണമൊരുരാശിയിൽ
ശേഷമൎക്കഗതക്ഷത്തിൽ ഹാരകേണഹരിക്കണം      ൭.
അപ്പോൾ നാഡ്യാദിയുണ്ടാകുമുദയാൽ പരമാണത
പുലൎന്നനാഴികാംപിന്നെ വെച്ചിട്ടങ്ങതു വാങ്ങുക      ൮.
ഉദയാൽപരവുംപിന്നെമീതെയുള്ളരാശികളും പുനഃ
വാങ്ങാവുന്നവയും വാങ്ങി ശേഷമുള്ളതിനേപുനഃ      ൯.
തദ്രാശിഹാരകംകൊണ്ടുഗുണിച്ചിട്ടുകരേററിയാൽ
ചോടതിന്നുകളഞ്ഞീടു രാശിസ്ഥാനത്തിതിന്നുടെ      ൧൦.
മേഷാദിമുമ്പിനാൽപോയ രാശിസംഖ്യകൾ കൂട്ടുക
അന്നേരമതുവന്നീടും പ്രാഗ്‌ലഗ്നസ്ഫുടമസ്ഫുടം      ൧൧.
കുന്ദംകൊണ്ടതിനെ പിന്നെ വേറേ വെച്ചു ഗുണിച്ചഥ
മാനമേററീട്ടു കാണുന്നാൾ പ്രഷ്ടാവിൻ നാളതാകിലൊ
ലഗ്നംസൂക്ഷ്മമതായീറ്റുമല്ലായ്കിൽകീഴുമേലിലൊ
പ്രഷ്ടാവിൻ നാളതോൎത്തിട്ടു കീഴേനിന്നണുവേറുകിൽ      ൧൩.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/13&oldid=167180" എന്ന താളിൽനിന്ന് ശേഖരിച്ചത്