താൾ:Prashnareethi 1903.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദീപം തളികയിലരിയും
നിറനാഴിയുമഴകിൽവെച്ച ഗണപതിയും
മെഴുകിവരച്ചൎച്ചിച്ചി
ട്ടിഷ്ടം പ്രാൎത്ഥിച്ചു് പ്രശ്നവുംവെപ്പൂ    ൨൩.
ദൂതൻതാൻചോദ്യനേരത്തു മുന്നം ചൊന്നശുഭാശുഭം
ദൂതചേഷ്ടാദിയെപ്പേരും വെക്കുന്നേരവുമോൎക്കണം   ൨൪.
പ്രശ്നംവെച്ചുപണംവീണ രാശിയാരൂഢമായത
അന്നേരമങ്ങുദിക്കുന്ന രാശിലഗ്നമതായത    ൨൫
കലശമധഃ ശിവകോണാൽ
നിശിചരതഃ സിന്ധുകായമുപരിഗതം
വേദാന്താദനലാദ്യം
മാരുതകോണാൽ പരേഷുതിൎയ്യൿസ്ഥം    ൨൬.
മേഷാദിരാശിയാരൂഢമാകുമ്പോളതിഅംശകം
ഏതെന്നറിവതിന്നായിട്ടുള്ളപദ്യമതാവിത    ൨൭.
പണംവീണതുനോക്കീട്ടങ്ങാരൂഢാംശമറിഞ്ഞിടു
പണത്തിൻസ്ഥിതിയും നോക്കീട്ടതുമെല്ലാമറിഞ്ഞിടു    ൨൮.
പ്രശ്നംവെച്ചുനടേപിന്നെ നേരവും സമഭൂതലേ
അളന്നിട്ടടിയുംസൂക്ഷ്മമടിയും വിരലുള്ളതും    ൨൯.
മാസംതീയതിപൃച്ശക
നക്ഷത്രംവെച്ച രാശിയംശകവും
സ്വൎണ്ണസ്ഥിതിയടിയളവും
താൽക്കാലികലക്ഷണങ്ങളും ചാൎത്തു    ൩൦.
ദൂതന്റെഫലവും പിന്നെ പ്രഷ്ടാവിന്റെ ഫലങ്ങളും
ചുരുക്കിയറിയിച്ചിട്ടു ചെയ്‌വുപൂജാസമൎപ്പണം    ൩൧.
പ്രശ്നരീതിയതാകുന്ന ഭാഷയിൽ ശകുനങ്ങളേ
പീഡാപദ്യങ്ങളെക്കൊണ്ടുചൊല്ലിരണ്ടാമതിങ്ങിനെ

രണ്ടാമദ്ധ്യായം കഴിഞ്ഞു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/12&oldid=167179" എന്ന താളിൽനിന്ന് ശേഖരിച്ചത്