താൾ:Prashnareethi 1903.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ആകാകഴുതയുംപോത്തു മൊട്ടകംശകുനത്തിനു
ഇവയേറിവരുന്നോരും നേരേവരിക കഷ്ടമാം    ൧൧.
പാഷണ്ഡനംഗഹീനന്മാർ കണ്ണുനീരൊഴുകുന്നവർ
കഴുത്തററവളുംതീണ്ടായിരുന്നവൾമുഷിഞ്ഞവൾ   ൧൨
വിശപ്പുകൊണ്ടുംദാഹിച്ചും പീഡയുള്ളവനുംപുനഃ
ചുവപ്പുടുത്തവൻപിന്നെ തുണിപ്പുടവയീറനും   ൧൩.
ഉടുത്തവനുമെമ്പ്രാനും മററുള്ളമ്പലവാസികൾ.
സന്യാസിയുംശീതികനും വാനരന്മാരുമൂമനും   ൧൪.
വിറകുംചുമടുംപേറി വരുന്നോൻഭ്രാന്തനായവൻ
മുണ്ഡിച്ചവൻ ജടാധാരി കുരുടൻ ചെകിടൻജളൻ   ൧൫.
മഴുവും ചുമലിൽചേൎത്തു വരുന്നോൻദണ്ഡധാരിയും
കഷ്ടമാമവരെക്കാൺക നേരേ വരികിലേററവും   ൧൬.
മോരുമിരിമ്പും ചെമ്പും
വലചുണ്ടലുമൊററലുപ്പുമൌഷധവും
കനലുമിരുന്നൽപരത്തിയു
മിവസുഖമല്ലാത്തതൊക്കെയും കഷ്ടം      ൧൭.
വീണയും ഭക്ഷ്യവും മണ്ണും ദുൎവാചന്ദനമിക്ഷുവും
മനഃപ്രസാദമുണ്ടാക്കുന്നിവയെല്ലാം ശുഭപ്രദം   ൧൮.
ശംഖാദിവാദ്യഘോഷങ്ങൾ വേദാധ്യയനശബ്ദവും
പുണ്യാഹശബ്ദവുംസ്തോത്രങ്ങളും മംഗലവാക്കുകൾ   ൧൯.
പ്രഷ്ടാവിൻഭവനത്തിങ്കലകമ്പൂകുമ്പൊൾ നല്ലവ
മന്ദവായുസുഗന്ധങ്ങളുണ്ടാകിലവയും ശുഭം   ൨൦.
കട്ടിൽപീഠങ്ങളിത്യാദിമലൎത്തീട്ടങ്ങിരിക്കലും
പാത്രാദികൾകമഴ്ത്തീട്ടും കാണുന്നതതികഷ്ടമാം   ൨൧.
വഴിയിൽവരുന്ന നിമിത്തവു
മിവയെല്ലാം കണ്ടറിഞ്ഞുമറവാതേ
പൃച്ശകഭവനംപുക്കഥ
ശകുനവുമോൎത്തിട്ടു പ്രശ്നവുംവെപ്പു      ൨൨.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/11&oldid=167178" എന്ന താളിൽനിന്ന് ശേഖരിച്ചത്