Jump to content

താൾ:Prasangamala 1913.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4
പ്രത്യേകം

നു പ്രത്യേകം ഒരു മഹാത്മ്യമുണ്ടെന്നതിനു സംശയമില്ല . നാം നമ്മുടെ മാതാക്കന്മാരുടെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിനു പുറമെ അവരുടെ ക്ഷേമത്തിനായികൊണ്ടു പ്രയത്നിക്കേണ്ടതും നമ്മുടെ മുറയാകുന്നു . മാത്രദത്തമായ വസ്തുക്കളിൽ നാം സ്നേഹ ബഹുമാനങ്ങളോടു കൂടി വർത്തിക്കുന്നത് നമുക്ക് മാതാവിലുള്ള സ്നേഹത്തെയും ബഹുമാനത്തെയും കാണിക്കുകയാകുന്നു വളരെ താണ നിലയിൽ നിലയിലിരുന്ന ഒരു സ്ത്രീയുടെ പുത്രൻ കാലക്രമം കൊണ്ടു വലിയ പദവിയിൽ എത്തുന്ന പക്ഷം അയാളുടെ അമ്മായാകുന്നു പോലും സമ്മതിക്കുവാൻ കാണിക്കാമോ എത്ര ഭാഷകൾ പഠിച്ചാലും നമുക്ക് നമ്മുടെ ഭാഷയോടുള്ള കടമയ്ക്ക് കുറവു വരുന്നതല്ല മാതൃഭാഷ തന്നെ അമ്മയാവുമെന്നും അതിനു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അന്തസിനു പോരായ്മ വിചാരിക്കുന്നതു പരിഷ്കാരികൾ ഉണ്ടെങ്കിൽ അവർ പുതുമോടിയല്ലാത്ത മാതക്കന്മാരെ നിശ്ചയമായും തങ്ങളുടെ ഭാർയ്യമാരുടെ വേലക്കാരത്തികളാണെന്ന് അവരുടെ സമന്മാരോടു പറയാതിരിക്കുന്നതല്ല, കൃത്യബോധമില്ലാത്ത ഈ വക ദുരഭിമാനികളുടെ ചുരുക്കം മലയാള ഭാഷയുടെ ഭാഗ്യം തന്നെ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/7&oldid=207261" എന്ന താളിൽനിന്ന് ശേഖരിച്ചത്