വരുന്നതാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഇതു പ്രധാനമായ കാരണമാകുന്നു. എഴുത്തിലെ തെറ്റുകൾ പരിശോധിക്കുന്നവരുടെ ഉദാസീനതയാകുന്നു മറ്റൊരു കാരണം. ഇംഗ്ലീഷിൽ ഒരു വാക്കിന്ന് ഒരു തെറ്റുവീതമാണ് സങ്കല്പിച്ചിരിക്കുന്നത്. ഇംഗ്ലീഷിലെ വാക്കുകൾക്ക് പല അക്ഷരങ്ങളും കൂടിയാണ് ഒരു ശബ്ദമുണ്ടാകുന്നതെന്നും ചിലവാക്കുകളിൽ ചില അക്ഷരങ്ങൾക്കു തീരെ ഉച്ചാരണമില്ലെന്നും പറഞ്ഞിട്ടുണ്ടല്ലൊ. മലയാളത്തിൽ ഓരോ സ്വരങ്ങൾക്കും ഓരോ അക്ഷരവും അടയാളവുമുള്ളതുകൊണ്ട് ഒരു വാക്കിലെ സ്വരങ്ങൾ മുഴുവൻ അക്ഷരങ്ങളായും അടയാളങ്ങളായും വെവ്വേറെ നിൽക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു വാക്കിൽ വരുന്ന ഓരോ അക്ഷരങ്ങളേയും പ്രത്യേകം തെറ്റുകളായി ഗണിക്കേണ്ടതാകുന്നു. കേട്ടെഴുത്തിൽ ഇത്രയും നിഷ്കൎഷയുണ്ടാകുന്നതായാൽ അല്പകാലത്തിനുള്ളിൽ, അതായത് ഏകദേശം രണ്ടാംക്ലാസ്സിലെ പഠിത്വം കഴിയുന്നതോടു കൂടി, വിദ്യാൎത്ഥികൾക്ക് അക്ഷരപ്പിഴ കൂടാതെ എഴുതാറാവും. ഓരോ അക്ഷരവും ശരിയായ ആകൃതിയിലല്ലെങ്കിൽ, ഓരോന്നിന്റേയും ന്യൂനത അതാതു സമയം ചൂണ്ടിക്കാണിച്ചു പരിഹരിക്കേണ്ടതാകുന്നു. നിഷ്പ്രയാസമായ. ഈ സംഗതിയിൽ ആദ്യം മുതല്ക്കു തന്നെ അശ്രദ്ധ കാണിക്കുന്നതു നിമിത്തം വിദ്യാൎത്ഥികളുടെ "ചൊട്ടയിലെ ശീലം ചുടലവരെ" നിലനിന്നു കാണുന്നുണ്ട്. അതുകൊണ്ട് ഈവക കാര്യങ്ങളിൾ ഉപാദ്ധ്യായന്മാർ പ്രത്യേകം മനസ്സിരുത്തേണ്ടതാണെന്നതിനു സംശയമില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.