നിയമങ്ങളില്ലെന്നാണ് മിക്കവരും വിചാരിക്കുന്നത്. വാക്കുകളുടേയും വാക്യങ്ങളുടേയും അൎത്ഥം വിശദമാവേണമെങ്കിൽ, സംസാരിക്കുന്ന സകലഭാഷകളിലും മേൽ പറഞ്ഞ മൂന്നു സംഗതികളും അത്യാവശ്യമാകുന്നു. 'പ്രയാസം, എന്നും, അപ്രകാരം, എന്നുമുള്ള രണ്ടുപദങ്ങളിലേയും, പ്ര'കാരങ്ങൾ രണ്ടുപ്രകാരത്തിലാണ് ഉച്ചരിക്കുന്നത് എന്നതിനു സംശയമില്ലല്ലൊ. ഇങ്ങനെ അക്ഷരങ്ങളിലെ സ്വരങ്ങളെ സ്ഥാനഭേദത്തെ അനുസരിച്ചു വ്യത്യാസമായി ഉച്ചരിക്കുന്നതിനാണ് "ഉച്ചാരണചിഹ്നം"എന്നു പറയുന്നത്. "തെക്കോത്തലയ്കലെതൃത്തരിപുക്കളെ" എന്നതു സ്വരഭേദം കൂടാതെ ഉച്ചരിക്കുന്നതായാൽ "തെക്കെത്തലയ്ക്കലെതൃത്തരിപൂക്കളെ" എന്നായിതീരുന്നതും ആ വാക്യത്തിന്റെ അൎത്ഥം തെറ്റിപ്പോകുന്നതുമാണല്ലെ. അതുകൊണ്ടു പദ്യങ്ങളും ഗദ്യങ്ങളും പഠിപ്പിക്കുമ്പോൾ മേൽപ്പറഞ്ഞ സംഗതികളിൽ പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു.
നമ്മുടെ വിദ്യാലയങ്ങളിൽ കേട്ടെഴുത്ത് എന്ന സമ്പ്രദായം നടപ്പുണ്ടല്ലോ. അക്ഷരപ്പിഴകൂടാതെ എഴുതി പരിചയിക്കുന്നതിന് ഈ സമ്പ്രദായം അത്യാവശ്യമാകുന്നു. ഈ സമ്പ്രദായം വിദ്യാൎത്ഥികൾക്കു വേഗത്തിൽ എഴുതി പരിചയിക്കുവാനും നന്ന്. വിദ്യാൎത്ഥികളുടെ എഴുത്തിൽ അക്ഷരപ്പിഴകൾ "ഒഴിയാബാധകളാ"യിക്കാണുന്നതിനു പ്രത്യേകം ചിലകാരണങ്ങളുണ്ട്. അക്ഷരങ്ങളുടെ ഉച്ചാരണം തന്നെ തെറ്റായി പഠിച്ചു പരിചയിച്ചു പോരുന്നതുകൊണ്ട് അക്ഷരപ്പിഴ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.