താൾ:Prasangamala 1913.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
62
പ്രസംഗമാല

ണ്ടത്. ഒരു വാക്യത്തിന്റേയോ വാചകത്തിന്റേയോ അന്ത്യത്തിൽ അൎദ്ധസ്വരം വരുന്നതായാൽ ആ അന്ത്യ വൎണ്ണത്തിനു മീത്തൽ അത്യാവശ്യമാകുന്നു. സ്വരാക്ഷരങ്ങളുടെ മുമ്പിൽ അൎദ്ധസ്വരം വരുന്ന വൎണ്ണങ്ങൽക്കും സന്ധിചേൎക്കാത്ത പക്ഷം മീത്തൽ വേണം. അല്പവിരാമം അൎദ്ധവിരാമം, മുതലായ. ചിഹ്നങ്ങളിൽ അവസാനിക്കുന്ന വാക്യങ്ങളുടെ അന്ത്യ വൎണ്ണങ്ങൾക്കും മീത്തൽ വേണം. മിക്ക സ്ഥലങ്ങളിലും "ണ"കാരം അൎദ്ധസ്വരമായി വരുന്നത് അല്പവിരാമത്തെപ്പോലെ ഒരു നിൎത്തൽ വേണ്ടതായിവരുമ്പോഴാകയാൽ, എല്ലായിടത്തും "ണ"കാരത്തോടു മീത്തൽ ചേൎക്കേണ്ടതാകുന്നു. വാചകങ്ങളുടെ സ്വരഭംഗിക്കായി മറ്റുള്ള സ്ഥലങ്ങളിലെല്ലാം "ഉ"കാരം ചേൎത്തെഴുതുന്നതാണ് അധികം നല്ലത്. ഈ സംഗതിയിൽ "പാട്ടിൽ മുറ്റുകാരം പോലെത്തന്നെ" ഉപയോഗിക്കാമെന്നു ഗാൎത്തുവോറുസായ്‌വ് പറഞ്ഞിരിക്കുന്നതു സ്വീകാര്യയോഗ്യമാകുന്നു.

നമ്മുടെ വിദ്യാൎത്ഥികൾ ഗദ്യങ്ങൾ വായിക്കുന്നതും പദ്യങ്ങൾ കാണാതെ ചൊല്ലുന്നതും ഒന്നുകിൽ കുറുപ്പിന്റെ മാറത്ത് അല്ലെങ്കിൽ കളരിക്കു പുറത്ത് എന്നു പറയുന്ന പഴഞ്ചൊല്ലുപോലെയാണ്. ഗദ്യങ്ങളിലേയും പദ്യങ്ങളിലേയും പദങ്ങളുടെ അന്യോന്യ സംബന്ധത്തെ അനുസരിച്ച് അതാതുസ്ഥലങ്ങളിൽ നിൎത്തിയും നിറുത്താതെയും വായിക്കേണ്ടതാകുന്നു. മലയാളഭാഷയിൽ, ഇംഗ്ലീഷിലെപ്പോലെ

1   2   3
ഉച്ചാ*രണം, ഉച്ചാരണചിഹ്നം, സ്വരഭേദം മുതലായ


1. Pronounciation.  2. Accent.  3. Intonation












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/65&oldid=207622" എന്ന താളിൽനിന്ന് ശേഖരിച്ചത്