Jump to content

താൾ:Prasangamala 1913.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


61
മലയാളം പഠിപ്പിക്കൽ

എന്നു വരുമ്പോൾ, അകാരം, ഇകാരം, ഉകാരം എന്നീ മൂന്നു സ്വരങ്ങളോടും തരംപോലെ മീത്തൽ ചേൎക്കേണ്ടതായി വരും. അങ്ങിനെ ചെയ്യുന്നതു നിയമത്തിന്റെ വ്യവസ്ഥയ്ക്കു പോരായ്കയാണല്ലോ. അതുകൊണ്ട് ഈ മീത്തൽ അൎദ്ധസ്വരത്തെ കാണിക്കുന്ന ഒരടയാളം മാത്രമാണെന്നു സങ്കല്പിച്ച് അക്ഷരങ്ങലോടു ചേൎക്കുന്നതാകുന്നു അധികം നല്ലത്. ഈ അടയാളം ഇല്ലാഞ്ഞാലും തെറ്റായി ഉപയോഗിച്ചാലും വളരെ സംശയങ്ങൾക്കു കാരണമാകുന്നതാണ്. "രാമൻ ഉണ്ട്, രാമൻ ഉണ്ടു" രാമൻ ഉണ്ട"എന്നിങ്ങനെ മൂന്നു വിധത്തിൽ അൎത്ഥം ജനിക്കുവാനായി എഴുതുന്നതുകൊണ്ടു സംശയം ജനിക്കുന്നതാകുന്നു. ഈ അൎദ്ധസ്വരത്തെ കാണിക്കുവാൻ "ഉ"കാരംമാത്രം ചേൎത്തു "രാമൻ ഉണ്ടു"എന്നെഴുതിയാൽ ധ്വനിക്കുന്ന അൎത്ഥംഎന്താണെന്ന് എല്ലാവൎക്കും അറിയാമല്ലോ. "ഉ"കാരവും മീത്തലും ഒന്നും ഇല്ലാതെ ഉപയോഗിക്കുമ്പോൾ "രാമൻ ഉണ്ട്" എന്നൎത്ഥം മനസ്സിലാക്കേണ്ടുന്നതിനു പകരം "രാമൻ ഉണ്ട"യാണെന്നു മനസ്സിലാക്കുമെന്നതിനും സംശയമില്ലല്ലോ. അതുകൊണ്ട് ഈ അൎദ്ധസ്വരത്തെ കാണിക്കുവാൻ ഉകാരം മാത്രം പോരെന്നു തീൎച്ചയാണ്, ഉകാരവും മീത്തലും കൂടെ ചേൎത്തെഴുതുന്നത് അനാവശ്യവുമാകുന്നു. അതുകൊണ്ട് അക്ഷരങ്ങളോടു മീത്തൽ മാത്രം ചേൎത്താൽ മതി. അങ്ങിനെ ചേൎക്കുന്നത് എവിടെയൊക്കെയാണ് എന്നാണിനി ആലോചിക്കേ

11 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/64&oldid=207618" എന്ന താളിൽനിന്ന് ശേഖരിച്ചത്