ന്നകഷരം ഉണ്ടാകുന്നതാണ്. അതിനു പകരം ആദ്യത്തെ 'ങ' എന്നതിലെ കുനിയൊഴിച്ചു ബാക്കിയുള്ളതു മുഴുവൻ രണ്ടാമത്തെ ങ യെന്നക്ഷരത്തോടു ചേൎത്തു "ങ്ങ" എന്നെഴുതുന്നത് അനാവശ്യമാണെന്നതിനു പുറമെ, തെററാണെന്നുകൂടെ പറയണം. അതുകൊണ്ട് ആദ്യതം തന്നെ അക്ഷരങ്ങൾ ശരിയായവിധത്തിൽ എഴുതി ശീലിപ്പിക്കേണ്ടതാണെന്നതിനു സംശയമില്ല.
എഴുത്തിനേയും ഉച്ചാരണത്തേയും സംബന്ധിച്ചു വേറെ ഒരു സംഗതി പറയുവാനുള്ളതു ദീൎഘപ്പുള്ളിയുടെയും മീത്തലിൻെറേയും കാൎയ്യമാകുന്നു. ശരിയായ വിധത്തിൽ ഉച്ചരിച്ചു തെററി എഴുതുനതു ഈ സംഗതിയിലാകുന്നു. ഇപ്പോഴത്തെ വിദ്യാർത്ഥികളിൽ മിക്കവരും ദീൎഘപ്പുള്ളി എഴുതി പരിചയിച്ചുള്ളവരാകയാൽ അതു വേണമെന്ന് അവർ ഗ്രഹിച്ചിറുണ്ട് എന്നറിയാം. പക്ഷെ, ദീൎഘവും ഹ്രസ്വവും മിക്കപ്പോഴും തിരിവുകൂടാതെ ഉപയോഗിക്കുന്നുണ്ടെന്നേയുള്ളു. അതിനു കാരണം ഏതാനം ഉച്ചാരണദൂഷ്യവും ഏതാനം പരിചയക്കുറവുമാകുന്നു. ഈ ന്യൂനത എളുപ്പത്തിൽ തീൎക്കാവുന്നതാണ്. ഇനി മീത്തൽ, അല്ലെങ്കിൽ അരയുകാരം, അല്ലെങ്കിൽ സംവ്രതോകാരം എന്ന അടയാളത്തെ ഉപയോഗിക്കുന്ന കാൎയ്യത്തിലാണ് അധികം തെററു കാണുന്നതും അധികം മനസ്സിരുത്തേണ്ടതും. ഈ ഒരു അടയാളത്തെപ്പററി യോഗ്യന്മാരുടെ ഇടയിൽ വളരെ ഭിന്നാഭിപ്രായമുണ്ട്. മീത്തൽ എന്ന അടയാളം അൎദ്ധസ്വരത്തെ കാണിക്കുന്നതാണല്ലോ. ഈ അൎദ്ധസ്വരം 'അ'കാരത്തിൻെറ പകുതിയാണെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.