ക്ഷരങ്ങളുടെ ബാഹുല്യം നിമിത്തം ഓരോ കൂട്ടക്ഷരങ്ങൾക്കും പ്രത്യേകം ചെമ്പുകൾ ഉണ്ടാക്കുക എന്നത് അസാദ്ധ്യവും അനാവശ്യ ചിലവും ആകുന്നു. അതുകൊണ്ട് അച്ചുകൂടക്കാർ അവരുടെ സൗകര്യത്തിനായി ചില അക്ഷരങ്ങൾ ശരിയല്ലാത്ത വിധത്തിൽവാൎത്തു ചേൎക്കുന്നുണ്ട്. "കട്ടികൾക്ക്" എന്ന വാക്കിൽ ‘കുട്ടി‘ എന്ന പ്രകൃതിയോടു ‘കൾ‘ എന്ന ബഹുവചനപ്രത്യയവും അതിനുശേഷം "ക്ക്" എന്ന ചതുൎത്ഥി പ്രത്യയവുമാണല്ലോ ചേൎത്തിരിക്കുന്നത്. ഇതിൽ "ൾക്ക"എന്നു കൂട്ടി എഴുതുന്ന ഒരു സമ്പ്രദായം കാണുന്നുണ്ട്. ഇതു പ്രത്യേകിച്ചും ബേസൽ മിഷൻകാരുടെ പുസ്തകങ്ങളിലാണ് കാണുന്നത്. ഇങ്ങിനെ ഒരു ദ്വിത്വം ഉണ്ടാകുന്നതിനു ന്യായമില്ലെന്നു മാത്രമല്ല, മലയാളാക്ഷരങ്ങളുടെ നിയമത്തെ സംബന്ധിച്ചിടത്തോളം അതു തെറ്റാണെന്നു തന്നെ പറയണം. ഇതുപോലെതന്നെ "അവൻെറ“ എന്നതിലെ"ൻെറ" എന്ന ശബ്ദം "ൻ്റ" എന്നു എഴുതിക്കാണുന്നുണ്ട്. മേൽപറഞ്ഞതുപോലെ തന്നെ ഈ അക്ഷരവും വേറെ എഴുതേണ്ടതാകുന്നു. വേറെ ഒരു ഒരു കൂട്ടക്ഷരം തെറ്റായി എഴുതിവരുന്നതു "ങ്ങ" എന്നാണ്. ഇതു രണ്ടു "ങ"എന്നാണ് എന്നതിനു സംശയമില്ലല്ലൊ. മലയാളത്തിലെ കൂട്ടക്ഷരങ്ങളുടെ രീതിയെ നോക്കുന്നതായാൽ ഏതെങ്കിലും ഒരക്ഷരം മുഴുവനും ഒന്നിന്റെ പ്രധാന ഭാഗവും കൂടെ കൂട്ടിച്ചേൎക്കേണ്ടതാണെന്നു കാണാം. അതുകൊണ്ടു ആദ്യത്തെ 'ങ'യെന്നതിലെ പുള്ളിയും രണ്ടാമത്തെ "ങ" മുഴുവനും ചേരുന്നതായാൽ 'ങ്ങ' എ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.