Jump to content

താൾ:Prasangamala 1913.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


57
മലയാളം പഠിപ്പിക്കൽ

നവരിലാണ് കാണുന്നത്. "അമ്മ" എന്നും "നന്മ"എന്നുമുള്ള രണ്ടു വാക്കുകളിലെ"മ"കാരം തീരെ തെറ്റായിട്ടാണ് ഉപയോഗിക്കുന്നത്. ആദ്യത്തെ വാക്കിലെ "മ"കാരം "അംബ"എന്നതിലെ "ബ“കാരം ദുഷിച്ചുണ്ടായ "മ"കാരമാകുന്നു. "അം+മ" എന്നതാണ് "അമ്മ" അതുകൊണ്ട് അവിടെ "മ"കാരം ഇരട്ടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ" നന്മ" എന്നതിൽ അങ്ങിനെയല്ല. "നൽ+മ"എന്നാണിരിക്കുന്നത്. അനുനാസികത്തിന്റെ മുമ്പിരിക്കുന്ന"ൽ" "ന"കാരമായിമാറുന്നതുകൊണ്ട് "നൽ+മ"എന്നതു "നന്മ" എന്നായിത്തീൎന്നതാകുന്നു. എന്നാൽ ഈ രണ്ടക്ഷരങ്ങളേയും ഉച്ചരിക്കുന്നതിൽ തെറ്റുകാണുന്നില്ലതാനും. എഴുതുമ്പോൾ മാത്രം ഈ അബദ്ധം പ്രയോഗിക്കുന്നതു സൂക്ഷ്മക്കുറവുകൊണ്ടു മാത്രമാകുന്നു. ഇനി വേറെ രണ്ടക്ഷരങ്ങളുള്ളവ, "വ, പ" എന്നവയാകുന്നു. ഈ രണ്ടക്ഷരങ്ങളേയും ഭേദം കൂടാതെ ഒന്നുകിൽ "വ" പോലെയോ, അല്ലെങ്കിൽ "പ" പോലെയോ ഉപയോഗിക്കുന്നതു തീരെ തെറ്റാകുന്നു. വിദ്യാൎഥികളിൽ ഈ തെറ്റു സ്ഥായിയായി കാണുന്നത് ഉപാദ്ധ്യായന്മാരുടെ ഉദാസീനത കൊണ്ടാണെന്നു പറയാതെ നിവൃത്തിയില്ല. എന്നാൽ, വിദ്യാൎഥികളും വാദ്ധ്യാന്മാരും അച്ചുകൂചക്കാരെ തെറ്റു പറയുന്നതായ വേറെ ചില തെറ്റുകളും എഴുതിക്കാണുന്നുണ്ട്. ഒന്നാമതായി അച്ചു നിരത്തുന്നവൎക്ക് ഇവരോളം അക്ഷരജ്ഞാനം ഉണ്ടായിരിക്കുന്നതല്ലെന്നുള്ള സംഗതി ഇവർ തീരെ വിസ്മരിക്കുന്നു. അതിലും വിശേഷിച്ചു മലയാളഭാഷയിലെ അ

10*












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/60&oldid=207610" എന്ന താളിൽനിന്ന് ശേഖരിച്ചത്