അകത്തേയ്ക്കു പോയി . അതുപോലെ സാഹിത്യ മ്മഞ്ജനില്ലാത്തതുകൊണ്ടു കൂട്ടിപ്പിടിച്ചു ഒരടി അടിക്കുവാൻ മാത്രമല്ല തല്കാതം സാധിക്കയുള്ളൂ നമ്മുടെ മാത്രഭാഷ എന്നു ഞാൻ പറയുമ്പോൾ നമ്മുടെ എന്ന ശബ്ദത്തിനു ഞങ്ങളുടെ എന്നു മാത്രമേ അർത്ഥം സങ്കൽപ്പിച്ചിട്ടുള്ളൂ എന്നു കൂടി മാന്യന്മാരെ ധരിപ്പിക്കേണ്ടതായിരിക്കുന്നു . ആദ്യം തന്നെ ഉദ്ദേശ്യത്തെ വെളിപ്പെടുത്താതിരുന്നാൽ ഒടുക്കം ചെമ്പു പുറത്തുവരുമ്പോൾ ശ്രോതാക്കൾക്ക് അൽപം ആശാഭംഗത്തിനും നീരസത്തിനും ഇടയാകുന്നതാണല്ലൊ എന്നു വിചാരിച്ചാണ് പരമാർത്ഥം പറയുന്നത്. വാസ്തവത്തിൽ ഞങ്ങളുടെ എന്നു പ്രയോഗിക്കാമെന്നത് അങ്ങനെ ചെയ്താൽ അൽപം അലൗകികമായാലോ എന്നു സംശയിച്ചിട്ടു മാത്രമാകുന്നു.
ഏതു രാജ്യക്കാരും നമ്മുടെ മാതൃഭാഷ എന്നേ പറയാനുള്ളൂ നമ്മുടെ പിതൃഭാഷയെന്നു ആരും പറയാറില്ല . മലയാളികൾ മരുമക്കത്തായക്കാരായതുകൊണ്ടാണെന്ന് ആരും സംശയിക്കേണ്ട .ഇംഗ്ലീഷിൽ പറയുന്നതു എന്താണ് ? mother tongue എന്നല്ലെ അവർ മക്കത്തായക്കാരായിട്ടും കൂടെ father tongue എന്നു പറയാറില്ലല്ലൊ ഇതുപോലെ മാതൃഭൂമി mother country എന്നും മാറ്റമില്ലാതെ പിതൃഭൂമി father country എന്നും ആരും പറയാറില്ല . ഇതുകൊണ്ടു മാതൃസംബന്ധമായ വസ്തുവി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.