താൾ:Prasangamala 1913.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
56
പ്രസംഗമാല

ങ്ങൾക്കു പകരം 'ത്ത. ഞ്ച'എന്നീ രണ്ടക്ഷരങ്ങൾ ഉപയോഗിക്കുന്നതു സാധാരണയാകുന്നു. “നീത്തടക്കയുടെ നാത്തം കാത്തു വരുമ്പോതേത്തം“ എന്നു പറയുന്ന കുട്ടികൾ ധാരാളമുണ്ട്. "പഞ്ഞിക്ക"ക്കു "പഞ്ചി" എന്നും "പഞ്ചാര"ക്കു "പഞ്ഞാര" എന്നും ഉപയോഗിക്കാറില്ലെന്നില്ല. ഈ വക ന്യൂനതകൾ അപ്പപ്പോൾ തീൎക്കാത്തതുകൊണ്ടാകുന്നു കുട്ടികൾ അവരുടെ തെറ്റുകൾ മനസ്സിലാകാതെ മേൽക്കു മേൽ തെറ്റിക്കൊണ്ടിരിക്കുന്നത്. തമിഴരെ സംബന്ധിച്ചു പേറെ ഒരു ശബ്ദവൈകല്യം കാണുന്നത് "ന, ഞ" ഈ രണ്ടക്ഷരങ്ങളിലാണ്. മലയാളത്തിl ഈ രണ്ടു ശബ്ദങ്ങൾക്കും കൂടെ അക്ഷരം ഒന്നേയുള്ളു. തമിഴിൽ "ങ" എന്നല്ലാതെ "ന" എന്ന് ഒരു ശബ്ദം തന്നെയില്ല. അതുകൊണ്ട് ഈ ശബ്ദങ്ങളുടേയും സ്ഥാനഭേദത്തെ പറഞ്ഞു മനസ്സിലാക്കാതെ കുട്ടികൾ അവയെ ശരിയായി ഉച്ചരിക്കുന്നതല്ല. ഒരുവാക്കിന്റെ ആദ്യം ആ അക്ഷരം വന്നാൽ അതിന്റെ ഉച്ചാരണം 'ന' എന്നും വാക്കിന്റെ ആദ്യമല്ലാതെ വന്നാൽ 'ങ' എന്നും ശബ്ദിക്കേണ്ടതാകുന്നു. ഒരു കൂട്ടക്ഷരത്തിന്റെ മുമ്പു വരുന്നതായാൽ 'ഩ' എന്നും പിന്നിൽ വരുന്നതായാൽ 'ന' എന്നും ശബ്ദിക്കണം. ഇത് ഒരു സാമാന്യനിയമമാകുന്നു. "വിഘ്നം, തന്വി" എന്നിവ ദൃഷ്ടാന്തങ്ങളാകുന്നു.

ഉച്ചാരണദോഷം കൊണ്ടു വരുന്ന തെറ്റുകളാണല്ലൊ മേല്പറഞ്ഞവയെല്ലാം. ഇനി വേറേ ഒരു തരം തെറ്റുകൂടെ സാധാരണയായി കാണുന്നുണ്ട്. ഇത് അധികമായും പഴയരീതിയിൽ എഴുത്തു പഠിച്ചിരിക്കു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/59&oldid=207608" എന്ന താളിൽനിന്ന് ശേഖരിച്ചത്