ന്നുകളിൽ കുട്ടികൾക്കു വെറുപ്പു തോന്നുന്നതു സ്വാഭാവികമാണല്ലോ. എങ്കിലും മാതാവിതാക്കന്മാർ ആവക മരുന്നുകൾ . വല്ല മധുരദ്രവ്യങ്ങൾ ചേൎത്തിട്ടോ മറ്റു വല്ല വ്യാജേനയും കുട്ടികളുടെ ഉള്ളിൽ കഠത്തിവിടാതെയിരിക്കുന്നില്ല. അതുപോലെ തന്നെ, വ്യാകരണസാരങ്ങളെ ഏതു വിധേനയെങ്കിലും കുട്ടികളുടെ ഉള്ളിൽ ചിലത്താഞ്ഞാൽ അവൎക്കു ശബ്ദശുദ്ധിയും ഭാഷാ ശുദ്ധിയും ഉണ്ടാകുന്നതല്ല. ഇങ്ങനെ അല്പാല്പമായി ഒരു കൊല്ലം കൊണ്ടു ശിശുത്തരത്തിൽ നിന്നുതന്നെ കുട്ടികൾക്ക് അക്ഷര ജ്ഞാനമുണ്ടാകുവാൻ പ്രയാസമില്ല.
ഓരോ അക്ഷരങ്ങളുടേയും ഉല്പത്തിസ്ഥാനത്തെ മനസ്സിലാക്കാത്തതു കൊണ്ട് അക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ കുട്ടികൾ വളരെ അപശബ്ദങ്ങൾ പുരപ്പെടുവിക്കുന്നുണ്ട്. അതിഖരങ്ങളുടേയും ഘോഷങ്ങളുടേയും മുമ്പി 'ഇ'കാര കൂടാതെ ഉച്ചരിക്കുന്നില്ല. 'ക 'ഇഖ, ഗ, ഇഘ എന്നും കൂട്ടക്ഷരങ്ങളിൽ 'കുവ്വ, കിയ്യ' എന്നും മറ്റും ഉച്ചാരണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയാൽ, കാലക്രമേണ കുട്ടികളുടെ പരിചയം ഏതുവിധമായിരിക്കുമെന്ന് അറിയാമല്ലോ. നമ്മുടെ ഇടയിൽ സാധാരണയായി എഴുത്തിൽ കണ്ടുവരുന്ന തെറ്റുകൾക്ക് അടിസ്ഥാനം ഉച്ചാരണ ദോഷമാകുന്നു. മലയാളത്തിൽ സകല സംജ്ഞകളും ഉളളതുകൊണ്ട് ആ സ്വരങ്ങളെതന്നെ തെറ്റായി ഉച്ചരിച്ചു ശീലിക്കുമ്പോഴാകുന്നു അക്ഷരപ്പിഴയുണ്ടാകുന്നത്. 'വ്യസനം, വ്യത്യാസം' മുതലായ വാക്കുകൾ സാധാരണയായി 'വെസനം, വിത്യാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.