വാൎക്കുന്നതുവരെ, അതിമോഹമോ അവിവേകമോ ആയിരിക്കും . കുട്ടികളെ പുസ്ഥകങ്ങളിലേക്ക് ആകൎഷിക്കുവാനൊ ചിത്രം പണ്ടുകഴിയുമ്പോൾ അക്ഷരം ഓൎമ്മയുണ്ടാവാനുയുള്ള ഒരു മാൎഗ്ഗം മാത്രമാണ് ചിത്രങ്ങളെന്നുണ്ടെങ്കിൽ, ഇപ്പോൾ പഠിപ്പിച്ചു വരുന്നരീതിയിൽ അല്പം ഭേദഗതികൾ വരുത്താതെ നിവൃത്തിയില്ല. പണ്ടത്തെ ഓലക്കെട്ടും മണൽകുടുക്കയും വേണമെന്നല്ല ഞാൻ പറയുന്നത്. ഇപ്പോൾ ഏൎപ്പെടുത്തിയിരിക്കുന്ന സുഖവഴിയെ അനുസരിച്ചു, ഏതായാലും ചിത്രത്തിന്റെ സഹായം പേരിനു മാത്രമാകയാൽ, ശിശുക്കളെ മലയാളഭാഷയിൽ സാധാരണ ഉപയോഗിച്ചുവരുന്ന സകലഅക്ഷരങ്ങളും പഠിപ്പിക്കേണ്ടത് അത്യാവശ്യമാകുന്നു. 'കാക്ക' എന്ന ചിത്രം കൊണ്ടു് ആ രണ്ടക്ഷരങ്ങളും കുട്ടികൾ പഠിക്കുമല്ലോ. 'ക' എന്ന അക്ഷരത്തിന്റെ പെരുപ്പങ്ങൾ പഠിക്കുവാനായി വേറെ ഒരവസരം നോക്കിയിരിക്കേണ്ടുന്ന ആവശ്യമില്ല. ഇതിനു പുറമെ. ഓരോ അക്ഷരങ്ങളുടെ ഉല്പത്തിസ്ഥാനത്തെ പ്രത്യേകം ഗ്രഹിപ്പിക്കേണ്ടത് അത്യാവശ്യമാകുന്നു. അങ്ങിനെ ചെയ്യാത്തതുകൊണ്ടു സംഭവിക്കുന്ന ഉച്ചാരണ വൈകല്യം നമുക്ക് അനുഭവനാണല്ലോ. ഇപ്പോഴത്തെ ചില പുതിയ നിയമങ്ങളെ അനുസരിച്ചു വ്യാകരണം പഠിപ്പിക്കണ്ടാ എന്നു വന്നിട്ടുണ്ട്. വ്യാകരമപുസ്തകം കാണുമ്പോൾതന്നെ കുട്ടികളുടെ മുഖത്തിന്നു അവണക്കെണ്ണ കാണുമ്പോവത്തെ ഒരു ചുളിപ്പും വെറുപ്പും ഉണ്ടാകുന്നതുമാണ്. ഉദരശുദ്ധിക്കും ദേഹപോഷണത്തിനും നല്ലതായ മരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.