താൾ:Prasangamala 1913.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
52
പ്രസംഗമാല

'മണി, ' 'കുട', 'മത്സ്യം' എന്നീ മൂന്നു വസ്തുക്കളുടെ ചിത്രം കൊടുക്കുന്നുണ്ട്. കുട്ടികൾ ഈ മൂന്നു വസ്തുക്കളും സാധാരണ കണ്ടു പരിചയിച്ചിട്ടുമുണ്ട്. ചിത്രം കണ്ട ഉടനെ കുട്ടി പറയുന്ന പേരുകൾ ണണി, കുട, മത്സ്യം എന്നായിരിക്കുമല്ലോ. ഇങ്ങനെ ഇരിക്കെ ഘ, ഛ, ഝ എന്നക്ഷരങ്ങൾ 'മ' എന്നും 'ഛ ' എന്നക്ഷരം 'കു ' എന്നും പഠിക്കുന്നതല്ലേ? ചിത്രങ്ങളുടെ ദൗൎലഭ്യം കൊണ്ടു സംഭവിക്കുന്ന ഒരു ന്യൂനതയാണ് ഇത്. ദേശ ഭാഷാ വ്യത്യാസം കൊണ്ടു നേരിടുന്നതായി വേറെ വൈഷമ്യങ്ങളുമുണ്ട്. നാം ഇവിടെ 'താറാവ്' എന്നു വരയുന്ന പക്ഷിയെ വടക്കേ മലയാളത്തിൽ 'വത്ത' എന്നാണ് പറയുന്നത്. ഈ പക്ഷിയുടെ ചിത്രം കാണുമ്പോൾ വടക്കേ മലയാളത്തുകാരനായ ഒരു കുട്ടി 'വത്ത' എന്നും മദ്ധ്യ മലയാളത്തിലും മറ്റുമുള്ള കുട്ടികൾ 'താറാവ് 'എന്നും പറയും. ഗ്രന്ഥകൎത്താവു വടക്കേ മലയാളത്തുകാരനാണെങ്കിൽ, മറ്റുള്ള കുട്ടികൾ 'വ' എന്നക്ഷരം 'ത' എന്നും നേരേ മറിച്ചു വടക്കേ മലയാളത്തിലെ കുട്ടികൾ 'ത' എന്നക്ഷരം 'വ' എന്നും പഠിക്കും. ഈ അപകടം നേരിടാതിരിക്കുന്നതിന് എല്ലാ സ്ഥലങ്ങളിലും പൊതുവായി ഉപയോഗിക്കുന്ന പേർ ആ പക്ഷിക്കില്ലതാനും. ഇതുപോലെ അനേകം വാക്കുകളുണ്ട്. അതു കൊണ്ട് ഈ വിധം ചിത്രങ്ങൾ കാണിച്ച് അക്ഷരങ്ങൾ പഠിപ്പിക്കാമെന്നു വിചാരിക്കുന്നതു മലയാലഭാഷയെ ഒന്നു ഉടച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/55&oldid=207599" എന്ന താളിൽനിന്ന് ശേഖരിച്ചത്