Jump to content

താൾ:Prasangamala 1913.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


51
മലയാളം പഠിപ്പിക്കൽ

കഴിഞ്ഞിട്ടാണ്"M"എന്നെഴുതേണ്ടത് എങ്കിൽ എളുപ്പമുണ്ടായിരുന്നേനെ, അതുകൊണ്ട് ഈ വക സംഗതികളിൽ, മലയാളം പഠിപ്പിക്കുവാനുള്ള സൗകര്യത്തിനു വേണ്ടി ഇംഗ്ലീഷുഭാഷയെ ആശ്രയിക്കാമെന്നു കരുതുന്നത് "ഉരലു ചെന്നു മദ്ദളത്തിനോട് ആവലാധി പറയുന്നതു" പോലെയായിരിക്കും. എന്നാൽ പിന്നെ ചിത്രത്തിന്റെ കാര്യമാണുള്ളത്. അതും വിചിത്രം തന്നെ എന്നു കാണാം.

ഇംഗ്ലീഷിൽ ആകെ ഇരുപത്താറ് അക്ഷരങ്ങൾ മാത്രമേയുള്ളു എന്നു നമുക്കെല്ലാവൎക്കും അറിയാമല്ലോ. ആ അക്ഷരങ്ങൾ പഠിക്കുന്നതിന് ആകേ ഇരുപത്താറ് ചിത്രങ്ങൾ മാത്രം മതിയാവുന്നതുമാണ്. മലയാളത്തിലോ? മലയാളത്തിൽ, ഇരുപത്താറിന്റെ പത്തിരട്ടി ചിത്രങ്ങളുണ്ടെങ്കിലും, അവകൊണ്ടുമാത്രം അക്ഷരങ്ങൾ മുഴുവൻ പഠിപ്പിക്കാമെന്നു വിചാരിപ്പാൻ തരമില്ല അതും പോട്ടെ! ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന വിധം കുട്ടികൾ സാധാരണ കണ്ടുപരിചയിച്ചിട്ടുള്ള ചിത്രങ്ങൾക്കു മലയാളത്തിൽ പേരുകളുണ്ടോ? ഉണ്ടെന്നു തന്നെ വിചാരിക്കുന്നതായാലും, വടക്കേ മലയാളം മദ്ധ്യമലയാളം, തേക്കേ മലയാളം എന്നീ മൂന്നു വിഭാഗങ്ങളിലും ഒരു വസ്തുവിനുപയോഗിക്കുന്ന പേർ ഒന്നു തന്നെയാണോ? അതുമല്ല. ഈ അസൗകര്യങ്ങളെ തെളിയിക്കുവാൻ ചില ഉദാഹരണങ്ങൾ പറയാം "ഘ", "ഛ", "ഝ" എന്നീ മുന്നക്ഷരങ്ങൾ പഠിപ്പിക്കുവാനായി "ഘണ്ട", "ഛത്രം," "ഝഷം" എന്നീ മുന്നു വാക്കുകൾ എഴുതി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/54&oldid=207595" എന്ന താളിൽനിന്ന് ശേഖരിച്ചത്