കൊണ്ടുണ്ടായ വിഡ്ഢിത്തം നിമിത്തം ഞാൻ അങ്ങനെയാവാമെന്നു സമ്മതിക്കുകയും ചെയ്തു. എന്നുതന്നെയല്ല പിന്നെ ഉടനെ തന്നെ സാദാരണ സമ്പ്രദായമനുസരിച്ചും വാഗ്ദത്തെ മറക്കാനെ മറക്കാനെയുമിരുന്നില്ല.ഈയിടെ ഈ ഈ കയ്യത്തത്തെപ്പറ്റി വീണ്ടും ഓൎമ്മപ്പെടുത്തിയപ്പോഴാണ് ഞാൻ വട്ടത്തിലായത്. എങ്കിലും വിളിച്ചു തന്ന ബഹുമാനത്തെ വലിച്ചു കളയാനുള്ള വിവേകം പിന്നേയും എനിക്കുണ്ടായില്ല. തന്റെ അപ്രാപ്തിയിൽ പൂൎണ്ണവിശ്വാസമുള്ള മനുഷ്യനും മുഖസ്ഥിതിയിൽ മയങ്ങിപോകുന്നതു സ്വാഭാവികമാകുന്നു. ഈ അവസരത്തിൽ എനിക്കുപറ്റിയത് അല്പാ അങ്ങിനെ തന്നെയാണ് എങ്കിലും ഇനി ‘വീണിടംകൊണ്ടൊരു വിദ്യയെടുക്കാ‘മെന്നേയുള്ളൂ അതാണ് നമ്മുടെ മാത്രഭാഷയെകുറിച്ച് ഒരി പ്രബന്ധം എഴുതാമെന്ന തീൎച്ചയാക്കിയത്. 'സാഹിത്യൎമ്മാഞന്മാൎക്കു വളരെ ഗൌരവമുള്ളത് എന്നു തോന്നുന്ന ഈ വിഷയം തോന്നുന്ന ഈ വിഷയം എനിക്കു ലാഘവമുള്ളതാണെന്നു തോന്നിയത് ഒരു കഥ പറഞ്ഞതുപോലെയാണ്. ശരീരശാസ്ത്രവും മൎമ്മങ്ങളും പഠിച്ച ഒരു വിദ്വാന്റെ തോട്ടത്തിൽ ഒരിക്കൽ ഒരു പശു കയറി. പശുവിനെ ഓടിച്ചു കളയാനായി മൎമ്മഞ്ജൻ ഒരു കല്ല് എടുത്ത് എറിയുവാൻ പഴുതു നോക്കിതുടങ്ങി. നോക്കുന്നിടത്തെല്ലാം മൎമ്മം തന്നെ! ഈ അവസരത്തിൽ വേലക്കാരൻ വലിയ ഉലക്കയുമായി ചെന്നു. പശുവിന്റെ പുറത്ത് ഉടൽനീളം ഒരടി അടിച്ചു പശു പശുവിന്റെ പാട്ടിലും വേലക്കാരൻ വേലക്കാരന്റെ പാട്ടിലും പോയി. മൎമ്മജ്ഞൻ പേടിച്ച്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.