വും അതുപോലെതന്നെയാണ്. യുവാവായ വിക്ടർ ഇമാനുവലിനോടു സ്വേച്ഛാനുസൃതമായി രാജ്യം ഭരിക്കണം എന്ന് ഒരു പ്രധാന ഉദ്യോഗസ്ഥൻ ഉപദേശിച്ചപ്പോ, അദ്ദേഹം ഇപ്രകാരമാണ് മറുപടി പറഞ്ഞത്. "സാവോയി വംശക്കാൎക്കു രാജ്യഭ്രംശം വന്നാൽ താമസിക്കുവാനുളള സ്ഥലത്തേക്കുള്ള വഴിയറിയാം; എന്നാൽ അപമാനം സമ്പാദിക്കുവാനുള്ളവഴി അവൎക്കറിഞ്ഞുകൂടാ." അദ്ദേഹത്തിന് ഇങ്ങനെ പറയുവാൻ തോന്നിയതു പ്രജകൾക്ക് അദ്ദേഹത്തിൽ അസമാന്യമായ രാജഭക്തിയുണ്ടായിരുന്നതിനാലാകുന്നു.
രാജഭക്തിയിൽ ജനിച്ച സ്വദേശസ്നേഹത്തിന്റെ മാഹാത്മ്യം ജപ്പാൻ രാജ്യത്തിന്റെ തത്കാല സ്ഥിതിയിൽനിന്നു വിശദമാകുന്നതാണ്. ബോക്സർ കലഹമുണ്ടായകാലത്തൂ ജപ്പാൻകാരുടെ യോഗ്യത പരസ്യപ്പെടുത്തുവാൻ തരമായില്ല. പല പാശ്ചാത്യ സൈന്യങ്ങളുടെ കൂട്ടത്തിൽ ഓരോയുദ്ധങ്ങൾ ജപ്പാനിയർ ജയിച്ചെങ്കിലും, മറ്റുള്ളവരുടെ പ്രാബല്യാധിക്യം നിമിത്തം അവരുടെ പൗരുഷം പ്രകാശിച്ചില്ല, അതു കഴിഞ്ഞു റഷ്യക്കാരോടു നേരിട്ടപ്പോഴാണ് എല്ലാനരും വാ പൊളിച്ചു മിഴിച്ചു നിന്നത്. ആനയെപ്പോലെയിരിക്കുന്ന റഷ്യക്കാരോടു പൂനയെപ്പോലിരിക്കുന്ന ജപ്പാൻകാർ എതിൎത്തത് എങ്ങിനെ? വല്ല ജാലവിദ്യയാണൊ? അതൊ സ്വപ്നം കാണുകയാണൊ? എന്നും മറ്റുമായിരുന്നു മറ്റുള്ള മഹാനുഭാവന്മാരുടെ വിചാരം. പീരങ്കിയുടെ ശബ്ദം കേട്ടിട്ടും ആൎത്തർ തുറമുഖത്തുള്ള കോട്ടകളുടെ ഓരോഭാഗം തകൎന്നിട്ടും കൂടെ റഷ്യക്കാരുടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.