Jump to content

താൾ:Prasangamala 1913.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
42
പ്രസംഗമാല

ത് ഒരു വഴിയാത്രക്കാരൻ വഴിയമ്പലത്തിൽ കയറി ചെല്ലുന്നതുപോലെയാണ്. അദ്ദേഹത്തിന്റെ സ്വദേശസ്നേഹം ശത്രുക്കളിൽ നിന്നു സ്വദേത്തെ വീണ്ടെടുത്തു തന്റെ രാജാവിന്റെ സംരക്ഷണയിലാക്കുവാൻ മാത്രമായിരുന്നു, "വിക്ടർ ഇമ്മാനുവൽ "എന്ന രാജാവിന്റെ സ്വദേശസ്നേഹവും ഗാറിബാൾഡി മുതലായവരുടെ രാജഭക്തിയും കൂടി യോജിച്ചപ്പോൾ ഛിന്ന ഭിന്നമായിരുന്ന ഇത്തലിയും ഒന്നായി യോജിച്ചു. ആസ്ത്രിയക്കാരോടു യുദ്ധത്തിന് ഒരുങ്ങിയ അവസരത്തിൽ വിക്ടർ ഇമ്മാനുവൽ പരസ്യം ചെയ്ത ഒരു വിളംബരത്തിൽ നിന്നു ആ രാജാവിന്റേയും പ്രജകളുടേയും ശ്രേഷ്ടത ഏറെക്കുറെ മനസ്സിലാക്കാം. "ആസ്ത്രിയക്കാർ അവരുടെ സൈന്യത്തിന്റെ സംഖ്യ വൎധിപ്പിക്കുകയും നമ്മുടെ രാജ്യം പിടിച്ചടക്കുവാൻ ശ്രമിക്കയുമാണ് ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ, നമ്മുടെ രാജ്യത്തു സ്വാതന്ത്ര്യം വാഴുന്നതു സമാധാനത്തോടു കൂടിയാകുന്നു; ഈ രാജ്യം ഭരിക്കുന്നതു കയ്യൂക്കുകൊണ്ടല്ല രാജാവും പ്രജകളും തമ്മിലുള്ള സ്വരച്ചേൎച്ചയും സ്നേഹവും കൊണ്ടാണ്; ആത്മ രക്ഷയ്കുമാത്രമായി ആയുധം ധരിച്ചിരിക്കുന്ന് നമ്മോട് ആയുധം വച്ചു കീഴടങ്ങാനാണ് ആസ്ത്രിയക്കാർ പറയുന്നത്. ആ നിന്ദാവഹമായ ദൂതു ഞാൻ ഹാസ്യ രസത്തോടു കൂടി ലക്ഷ്യമാക്കി. ഭടന്മാരെ. നിങ്ങൾ ആയുധം ധരിക്കുവിൻ". പ്രജകൾ രാജഭക്തന്മാരല്ലായിരുന്നെങ്കിൽ അന്നു ഇത്തലി രാജ്യം കൂട്ടിച്ചേൎക്കപ്പെടുന്നതല്ലായിരുന്നു. രാജഭക്തന്മാരായ പ്രജകളെ കുറിച്ചു രാജാക്കന്മാൎക്കുണ്ടാകുന്ന വാത്സല്യ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/45&oldid=207575" എന്ന താളിൽനിന്ന് ശേഖരിച്ചത്