താൾ:Prasangamala 1913.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


41
രാജഭക്തി

ശക്തിയെക്കുറിച്ചോ തന്റെ അശക്തിയെ ക്കുറിച്ചൊ രാജഭക്തിയുള്ളവൎക്കു യാതൊരു ആലോചനയും ഉണ്ടാവുകയില്ല; തന്റെ ശ്രമം നിഷ്ഫലമാകുമെന്നൊ, അതുകൊണ്ടു തനിക്കു ദോഷം നേരിടുമെന്നൊ വിചാരിക്കുകയില്ല, ആകപ്പാടെ ഒരു വിചാരം മാത്രമേയുണ്ടായിരിക്കുള്ളു. അതു രാജാവിന്റെ ദേഹരക്ഷയാണ്. ഇങ്ങനെ ആത്മരക്ഷ പോലും നിസ്സാരമെന്നു കരുതി പ്രവൎത്തിപ്പാൻ പ്രേരിപ്പിക്കുന്ന മഹത്തായ ആ വികാരം രാജഭക്തിയാകുന്നു.

സ്വദേശസ്നേഹം വ്യാജേന രാജദ്രോഹം നടക്കുന്നുണ്ടെന്നു മുമ്പു പ്രസ്താവിച്ചല്ലോ. എന്തു കൊണ്ടെന്നാൽ, രാജഭക്തി ആസ്പദമായ സ്വദേശ സ്നേഹം മാത്രമേ നിൎവ്യാജമായസ്വദേശ സ്നേഹമാകുന്നുള്ളു. മറ്റെല്ലാം സ്വാൎത്ഥ പ്രതിപത്തി നിമിത്തം വൎദ്ധിച്ച സ്വകാര്യ സ്നേഹമാകുന്നു. പിതാവിനെ മോഷ്ടിച്ചു മറ്റുള്ളവരെ പുലൎത്തുന്ന ഒരുവൻ ധാൎമ്മികനാണെന്ന് ആരെങ്കിലും വിചാരിക്കുമോ? വാസ്ഥവത്തിൽ ആയാളുടെ പ്രവൃത്തി ഔദാര്യമാണോ? ഇതുപോലെയാണ് രാജദ്രോഹത്തോടു കൂടിയ സ്വദേശസ്നേഹം. ഇതാണ് ആദ്യം പ്രസ്താവിച്ച പുതപ്പ്. എന്നാൽ, വാസ്തവമായ സ്വദേശസ്നേഹം രാജഭക്തിയിൽ നിന്നുണ്ടായ കൃത്യബേധത്തിന്റെ വിസ്തൃതാവസ്തയാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച സ്വദേശസ്നേഹികളുടെ ശിരോലങ്കാരമായ ജോസെഫ് ഗാറിബോൾഡി ചെയ്തത് എന്താണ്? അനേകം യുദ്ധങ്ങൾ ജയിച്ചു രാജ്യങ്ങൾ പിടിച്ചേ ആ മഹാനുഭാവൻ നേപ്പൾസിൽ പ്രവേശിച്ച
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/44&oldid=207574" എന്ന താളിൽനിന്ന് ശേഖരിച്ചത്