രുകൂട്ടം രാജ്യദ്രോഹികൾ ശ്രമിച്ചു. രാജാവു ‘പെർത്ത്‘ എന്ന സ്ഥലത്തുള്ള രാജധാനിയിൽ താമസിക്കുമ്പോൾ, ഒരു ദിവസം പെട്ടെന്നു രാജദ്രോഹികൾ അവിടെ കയറിച്ചെന്നു. രാജദ്രോഹികളുടെ വരവു കണ്ടപ്പോൾ, കൊട്ടാരത്തിൽ നിന്നു പുറത്തു ചാടി ആത്മരക്ഷ ചെയ് വാൻ ഒരു മാൎഗ്ഗം മാത്രമേ രാജാവിന് തോന്നിയുള്ളു. രാജദ്രോഹികൾ ചെല്ലുന്ന വഴിക്കുണ്ടായിരുന്ന ഒരു അകത്തു സ്ത്രീകൾ ഇരിപ്പുണ്ടായിരുന്നു. അവരോട് ആ അകത്തിന്റെ വാതിൽ അടച്ചു പൂട്ടുവാൻ പറഞ്ഞു. വാതിലിന്റെ പൂട്ടും മറ്റും മുൻകൂട്ടിത്തന്നെ നശിപ്പിച്ചിരുന്നതുകൊണ്ടു സ്ത്രീകൾ വല്ലാതെ പരിഭ്രമിച്ചു. രാജദ്രോഹികൾ അകത്തേക്കു കടന്നു. രാജാവിന്റെ മുറിയിലേക്കു കടക്കുന്ന വാതിലിന്റെ സാക്ഷയും നശിപ്പിച്ചിരുന്നു. ഈയവസരത്തിൽ രാജഭക്തയും ധൈര്യവതിയുമായ "കാതറൈൻ ഡഗ്ലസ്സ് "എന്ന സ്ത്രീ അവളുടെ കൈ സാക്ഷയിടുന്ന പഴുതിൽ കടത്തി കതകുകൾ അടച്ചുനിന്നു. ആ മഹതിയുടെ കൈകൾ ഒടിച്ചുമാറ്റുന്നതുവരെ ധീരതയോടെ അവിടെ നിന്നതേയുള്ളു. ഒരു കൂട്ടം രാജദ്രോഹികളെ തടഞ്ഞു നിറുത്താൻ നിവൃത്തിയില്ലെന്നു ആ സ്ത്രീരത്നം അറിഞ്ഞിരുന്നില്ലേ? ഉവ്വ്! താമരത്തണ്ടുപോലെ ബലഹീനമായ ഒരു കൈകൊണ്ടു അകത്തിന്റെ വാതൽ അടച്ചു പിടിക്കാൻ കഴിയുമെന്നു വിചാരമുണ്ടായിരുന്നോ? ഒരിക്കലുമില്ല. പിന്നെ എന്തിനാണ് ആ സ്ത്രീ രത്നം കൈ കളഞ്ഞത്? തന്റെ മഹാരാജാവിനെ രക്ഷിക്കാൻ മാത്രം. ആ സമയത്തും രാജദ്രോഹികളുടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.