നായ ഒരു പരന്ത്രീസുകാരനായിരുന്നു.അദ്ദേഹത്തിന്റെ യോഗ്യതയറിഞ്ഞിട്ടു “ജൂലിയസ്" എന്നു പേരായ "പാപ്പ" ബെയാൎഡ് പ്രഭുവിനു പള്ളിവക സകല സൈന്യത്തിന്റേയും നായകത്വം കൊടുക്കാമെന്നു പറഞ്ഞു. അപ്പോൾ പ്രഭു പറഞ്ഞമറുപടി, "എനിക്കു പരലോകത്തിൽ ഒരു യജമാനൻ മാത്രമേയുള്ളു, അതു ദൈവമാണ്; ഇഹലോകത്തിൽ എന്റെ യജമാനൻ പരന്ത്രീസു രാജാവാണ്; ഞാൻ അദ്ദേഹത്തിനെ മാത്രമേ സേവിക്കയുള്ളു." എന്നായിരുന്നു. ഈ മഹാനുഭാവൻ പോൎക്കളത്തിൽ മുറിവേറ്റു മരിക്കാൻ കിടക്കുമ്പോൾ, രാജാവിനെ ഉപേക്ഷിച്ചു ശത്രുകകഷിയിൽ ചേൎന്ന ഒരു സേനാധിപതി അദ്ദേഹത്തിനോട് ഇപ്രകാരം പറഞ്ഞു "ആ ബയാർഡ്. അങ്ങയുടെ ദീനാവസ്ഥയിൽ ഞാൻ വളരെ വ്യസനിക്കുന്നു." ഇതു കേട്ടപ്പോൾ പ്രഭു എഴുനേറ്റിരുന്നു ധീരതയോടെ ഇങ്ങനെ മറുപടി പറഞ്ഞു "ഹേ! പ്രഭു. അങ്ങയുടെ മമതയ്ക് ഞാൻ നന്ദി പറഞ്ഞുകൊള്ളുന്നു.എന്റെ അവസ്ഥയിൽ ഞാൻ ഒട്ടും വ്യസനിക്കുന്നില്ല.ഞാൻ മരിക്കുന്നത് എന്റെ രാജാവിനുവാണ്ടിയാണ്. അങ്ങയെക്കുറിച്ചാണ് വ്യസനിക്കേണ്ടിയിരിക്കുന്നത്: എന്തുകൊണ്ടെന്നാൽ, അങ്ങയുടെ രാജാവിന്റേയും രാജ്യത്തിന്റേയും ശത്രുവിനെ ആശ്രയിച്ചു രാജ്യദ്രോഹിയായല്ലൊ."
രാജഭക്തി എന്ന വിശിഷ്ട ഗുണം പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലുമുണ്ട്. സ്കോട്ടുലാണ്ടിലെ രണ്ടാമത്തെ ജേയിംസ് മഹാരാജാവിനെ കൊല്ലുവാനായി ഒ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.