ധികാരമാകുന്നു. രാജസിംഹാസനം പ്രജകൾ അനുഭവിക്കുന്ന ബഹുമാനത്തിന്റെയും അവകാശങ്ങളുടേയും സ്വാതന്ത്ര്യങ്ങളുടേയും ഉത്ഭവസ്ഥാനമാകുന്നു. "എന്നുള്ള വിശ്വാസത്തോടു കൂടിയാണ് അദ്ദേഹം പ്രവൎത്തിച്ചിരുന്നത്. എന്നു തന്നെയുമല്ല, രാജാവിനു വേണ്ടി എന്തും ചെയ്വാൻ അദ്ദേഹം സന്നദ്ധനുമായിരുന്നു.
ഇങ്ങിനെ രാജാക്കന്മാൎക്കു വേണ്ടി സൎവ്വസ്വവും ഉപേക്ഷിച്ചിട്ടുള്ള അനേകം മഹാപുരുഷന്മാരെ കുറിച്ചു പുരാണങ്ങളിൽ നിന്നും ചരിത്രങ്ങളിൽ നിന്നും നാം അറിയുന്നുണ്ട്. ദുര്യോധനൻ ദുഷ്ടനായിരുന്നു എന്നു ഭാരതം വായിച്ചിട്ടുള്ളവൎക്കെല്ലാം തോന്നുന്നതാണ്. ദുര്യോധനന്റെ ദുസ്വഭാവം കൊണ്ടാണ് ഭയങ്കരമായ ഭാരതയുദ്ധം ഉണ്ടായതും അനേകം ആപത്തുകൾ സംഭവിച്ചതും. കൗരവസൈന്യം മുഴുവൻ നശിച്ചു. ദുര്യോധനൻ മുറിവേറ്റു മരിക്കാറുമായി. ഈ അവസരത്തിൽ കൗരവ കക്ഷികളിൽ ശേഷിച്ച അശ്വദ്ധാമാവും കൃപരും ഭോജനും കൂടി രാത്രിയിൽ ആസന്ന മരണനായ ദുര്യോധനന്റെ സമീപത്തു ചെന്നു. പാണ്ടവന്മാരോടു പ്രതിക്രിയ ചെയ്വാൻ സാധിക്കില്ലെന്ന് അവക്കു ബോദ്ധ്യമുണ്ടായിരുന്നു. എങ്കിലും രാജഭക്തന്മാൎക്കു രാജപ്രീതിയൊഴിഞ്ഞു മറ്റൊന്നും വലുതല്ലല്ലോ. അതുകൊണ്ടു ശേഷിച്ച ഈ മൂന്നുപേരും ആത്മനാശത്തെപ്പോലും ഭയപ്പെടാത രാജാവിന്റെ പ്രീതിക്കായി പാണ്ടവന്മാരോടു യുദ്ധം ചെയ്തു തോറ്റു. ഇങ്ങിനെ എത്ര മഹാന്മാരാണ് രാജഭക്തി കൊണ്ടു സൎവ്വവും ഉപേക്ഷിച്ചിരിക്കുന്നത്! ബെയാർഡ് പ്രഭു പ്രസിദ്ധ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.