നു ദോഷം നേരിടുകയും അതിലെ അംഗങ്ങളെക്കുറിച്ച് മറ്റുള്ളവൎക്ക് ബഹുമാനം കുറയുകയും ചെയ്യും. ഒരു കുടുംബത്തിന്റെ സ്ഥിതി ഇങ്ങനെയാകുമ്പോൾ, അനേകം കുടുംബങ്ങൾ ചേൎന്ന ഒരു രാജ്യത്തിന്റെ ഉന്നതിക്ക് അതിലെ കാരണവസ്ഥാനം വഹിക്കുന്ന രാജാവിൽ പ്രജകൾ ഭക്തിയുള്ളവരീയിരിക്കണമെന്നതിനു സംശയമില്ലല്ലൊ.
ഇക്കാലത്ത് രാജ്യദ്രോഹം നടക്കുന്നത് വളരെ വിലപിടിച്ച പുതപ്പും പുതച്ചുകൊണ്ടാണ്. ഇന്ത്യാരാജ്യത്ത് പുരാതനകാലത്ത് വിശേഷതരമായ വസ്ത്രങ്ങൾ നെയ്തിരിന്നു; ഇപ്പോൾ അവയെല്ലാം നാമാവശേഷമായി; നല്ലവസ്ത്രങ്ങളും മറ്റും പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്; ഇതെല്ലാം നമ്മുക്ക് നല്ലവണ്ണം അറിയാമല്ലോ. എന്നാൽ പണ്ടെയ്ക്കും പണ്ടേ ഇന്ത്യാ രാജ്യത്ത് കേട്ടുകേൾവി പോലുംഇല്ലാത്ത ഒരു തരം പുതപ്പാണ് മേൽപ്പറഞ്ഞത്. ദേശഭേദം, കാലഭേദം മുതലായവയെ അനുസരിച്ചായിരിക്കണം വസ്ത്രധാരണം. അതുകൊണ്ട് പാശ്ചാത്ത്യനമാൎഅവരുടെ രാജ്യത്തിന്റെ സ്ഥിതി അനുസരിച്ച് ധരിക്കുന്ന വസ്ത്രങ്ങളെല്ലാം നമ്മുക്ക് ഇവിടെ ആവശ്യമില്ലെന്ന് മാത്രമല്ല, പലപ്പോഴും പരിഹാസകാരണവുംആപൽക്കതരവുമായിരിക്കും. കോട്ടം, കോളമം ടയ്യും, ഹാറമം, സ്റ്റോക്കിങ്സും, ബൂട്ടീസ്സും ധരിച്ചകതിനുശേഷം, ഒരു ജഗന്നാഥനമുണ്ടോ ഛായാവേഷ്ടിയോഉടുത്താൽ, ഒരുമനുഷ്യന്റെ വേഷം എന്തായിരിക്കും? തണുപ്പുള്ള രാജ്യങ്ങളിൽ രോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.