Jump to content

താൾ:Prasangamala 1913.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
30
പ്രസംഗമാല

ഇപ്രകാരംതന്നെ പ്രസ്താവിച്ചതായി കാണുന്നുണ്ട്. "ക്ലേശവും, അവിശ്വാസവും, സ്വാമിദ്രോഹവും ചുറ്റുമിരിക്കുന്ന ഒരു രാജാവിന്റെ പ്രതാപവും സൗഖ്യവും കുന്നിന്റെ മുകളിൽ കാലികളെ മേയ്ചുനടക്കുന്ന ഒരു ഇടയന്റെ അവസ്ഥയെക്കാൾ മോശമാകുന്നു“. എന്നാണ് അദ്ദേഹം രാജ്യത്വത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഈ വാസ്തവം വിശദമാക്കുവാൻ വളരെ പ്രയാസമില്ല. മരുമക്കത്തായ കുടുംബത്തിലെ കാരണവന്മാരോടു ചോദിച്ചാൽ അറിയാം. പത്തിരുപത് അംഗങ്ങളുള്ള ഒരോ തറവാട്ടിലെ കാരണവന്മാർ അനന്തരവന്മാരുടെ മുഞ്ഞി കറുക്കാതേയും തങ്ങളുടെ കൊന്നിതെറിക്കാതെയും കഴിച്ചുക്കൂട്ടാൻ കിടന്നു കുഴങ്ങുന്നത് നമ്മളിൽ മിക്കവരും കണ്ടിട്ടുണ്ടായിരിക്കുമല്ലോ. ഒരു കുടുംബം ഭരിക്കാൻ പ്രയാസപ്പെടുന്നതിന്റെ തോതനുസരിച്ച് കണക്കാക്കിയാൽ, അനേകം കുടുംബങ്ങൾ ചേൎന്ന രജ്യം ഭരിക്കുവാനുള്ള കഷ്ടപ്പാട് എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാം. ഒരുകുടുംബത്തിന്റെ അഭ്യുദയവും ക്ഷേമവും അതിലെ അംഗങ്ങൾ തമ്മിൽ സ്നേഹവും വിശ്വാസവുമുള്ളവരായിരിക്കുന്നതിനാലും അവർ കാരണവനിൽ ഭക്തിയോടും ബഹുമാനത്തോടും കൂടി വൎത്തിക്കുന്നതിനാലും മാത്രമേ ഉണ്ടാകുന്നുള്ളു. നേരേമറിച്ച്, കാരണവനെ കെടുകാര്യസ്ഥനാക്കുവാൻ ശ്രമിക്കുന്ന അനന്തരവന്മാരുള്ള കുടുംബങ്ങളിൽ ഒരിക്കലും സുഖമുണ്ടാകുന്നതല്ല. എന്തുകൊണ്ടെന്നാൽ, മുത്തപ്പനുകുത്തിയപാളതന്നെയാണ് അപ്പനും വെച്ചിരിക്കുന്നതും. ഇതുകൊണ്ട് ആ കുടുംബത്തി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/33&oldid=207549" എന്ന താളിൽനിന്ന് ശേഖരിച്ചത്