Jump to content

താൾ:Prasangamala 1913.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രാജഭക്തി


29


യും ചെയ്യുണ്ട്. അതുകൊണ്ട് നാം പിതൃ ഭക്തന്മാരാകുന്നു. നിങ്ങളിൽ ആരെങ്കിലും പിതൃദ്രോഹിയാകുവാൻ വിചാരിക്കുമോ? ഇല്ല.ഒരിക്കലുമില്ല. നമ്മുടെ പിതാക്കന്മാരുടെയും പിതാവല്ലെ രാജാവ്? അതുകൊണ്ട് പിതൃഭക്തന്മാരായ നാം അവശ്യം രാജഭക്തന്മാരുമായിരിക്കണം. അല്ലെങ്കിൽ, അച്ഛനെ സ്നേഹിച്ചു മുത്തച്ഛന്റെ ഗുരുത്തക്കേടു വാങ്ങുന്ന മക്കളെ പ്പേലെയാവും, നാം രാജാക്കന്മാരുടേയും മഹാരാജാവായ ദൈവത്തിൽ ഭക്തിയുള്ളളവരാകുന്നു; രാജാക്കന്മാരുടെ പ്രജകളായ നമ്മുടെ പിതാക്കന്മാരിലും നാം ഭക്തിയുള്ളവരാകുന്നു; രാജാക്കന്മാരുടെ പ്രജകളായ നമ്മുടെ പിതാക്കന്മാരിലും നാം ഭക്തിയുള്ളവരാകുന്നു. ഇങ്ങിനെ ഈശ്വര ഭക്തന്മാരും പിതൃഭക്തന്മാരുമായ നാം നിശ്ചയമായും രാജഭക്തന്മാരുമായിരിക്കണം.അതുകൊണ്ട് രാജഭക്തിയില്ലാത്ത ഒരുവൻ പിതൃദ്രോഹിയും ദൈവദ്രോഹിയുമാണെന്നതിനും സംശയമില്ല.പിതൃഭക്തി രാജഭക്തിക്കും രാജഭക്തി ഈശ്വരഭക്തിക്കും തന്മൂലമായ മുക്തിക്കും മാൎഗ്ഗമാകുന്നു.

ഒരു രാജാവിന്റെ സ്ഥിതി ഇന്നവിധമാണെന്ന് പറഞ്ഞുവല്ലോ.സാധാരണന്മാൎക്ക് അദ്ദേഹം വളരെ സുഖവാനാണെന്ന് തോന്നുമായിരിക്കാം. പക്ഷെ വാസ്തവം അങ്ങിനെയല്ല. അദ്ദേഹത്തിന് ക്ലേശമൊഴിഞ്ഞിട്ടുള്ള സമയമുണ്ടെങ്കിൽ, അത് പ്രജകൾ സുഖമായിരിക്കുന്നുവെന്ന് കാണുമ്പോൾ മാത്രമാകുന്നു. ഒരു രാജാവായി വാഴുന്നതിനേക്കാൾ സുഖം ഒരു സാധാരണ മനുഷ്യനായി കാലക്ഷേപം ചെയ്യുന്നതാണെന്നു ജനകമഹാരാജാവിന് തോന്നീട്ടുണ്ട്. ആംഗ്ലേയ രാജാവായ ആറാമത്തെ ഹെൻറി എന്ന മഹാരാജാവും

6*












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/32&oldid=207548" എന്ന താളിൽനിന്ന് ശേഖരിച്ചത്