Jump to content

താൾ:Prasangamala 1913.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രാജഭക്തി


25


ക്തിയുള്ളതായിരുന്നു എന്ന് "അക്ബർ" ചക്രവൎത്തി "സലിം" രാജകുമാരന് അയച്ച ഒരു എഴുത്തിൽ നിന്നു വിശദനാകുന്നുണ്ട്. "ദൈവത്തിന്റെ ഛായയായ സൎവശക്തനായ ഒരു രാജാവാകുന്നു ഞാൻ," എന്നാണ് അദ്ദേഹം പറയുന്നത!

രാജാക്കന്മാൎക്ക് അസാധാര​ണമായ ഒരു ചൈതന്യമുണ്ടെന്നതിനു സംശയമില്ല, അതുകൊണ്ടാണ് അവർ ഈശ്വരാംശജന്മാരാണെന്നു പറയുന്നത്. അവൎക്ക് എന്തെങ്കിലും പ്രതേകം ഒരു വിശേഷമില്ലിങ്കിൽ, നമുക്കും രാജാക്കന്മാരാകാമായിരുന്നില്ലെ? എന്നു തന്നെയല്ല, രാജവംശത്തിൽ ജനിച്ചവരെല്ലാം രാജാക്കന്മാരാകുന്നുണ്ടോ? അതും ഇല്ല. ഏ! അതുസാരമില്ല. അതു പ്രകൃതിയുടെ ഒരു വികൃതിയാണെന്നു ചില രസികന്മാർ പറയുമായിരിക്കാം എന്നാൽ, ആ വികൃതി ഒരു വെറും കൃതിയായിരുന്നെങ്കിൽ, അവരിൽ ആരുടെയെങ്കിലും കാര്യം തകൃതിയാകുമായിരുന്നല്ലോ. എന്തുകൊണ്ട് അങ്ങനെയല്ല? ഈ വക സംഗതികളെ പറ്റി സൂക്ഷമായി ആലോചിക്കുമ്പോൾ, നമ്മുടെ പൂൎവന്മാർ രാജാക്കന്മാരിൽ ആരോപിച്ചിരുന്ന ദിവ്യത്വത്തിന് ഇപ്പോഴും ഒരു മാറ്റം സംഭവിച്ചതായി കാണുന്നില്ല.

ഇനി ഇങ്ങനെയുള്ള രാജാക്കന്മാരുടെ അവസ്ഥ എങ്ങനെയെന്ന് ആലോചിക്കാം. കാളിദാസർ ദുഷ്യന്ത മഹാരാജാവിനെ ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്ന ഒരു ശ്ലോകത്തിൽ നിന്നു രാജാക്കന്മാരുടെ അവസ്ഥയെകുറിച്ചു നമുക്ക് ഏറെ അനുമാനിക്കാം. "ജന

5*












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/28&oldid=207538" എന്ന താളിൽനിന്ന് ശേഖരിച്ചത്