ലും, അവൎക്ക് അതിമാനുഷമായ ഒരു ശക്തിയുണ്ടെന്നുള്ള വിശ്വാസം ഇന്ത്യക്കാരുടെ ഇടയിൽ പണ്ടേക്കും പണ്ടേയുള്ളതാണ്. അതുകൊണ്ട് "രജസ്സ്" എന്ന ധാതുവിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം എന്നു പറയുന്നവരോടും നാം പരിഭവിക്കണ്ട.
രാജാക്കന്മാർ ഈശ്വരചൈതന്യത്തോടു കൂടിയവരാണെന്നു പാശ്ചത്യന്മാരും വിശ്വസിച്ചിരുന്നു എന്നതിനു സംശയമില്ല. ഇസ്രായേൽ ജാതിക്കാരുടെ രാജാവായിരുന്ന"ബാലിൻ" അദ്ദേഹത്തിന്റെ പുത്രനോടു താഴെപ്പരയും പ്രകാരം ഉപദേശിച്ചതായി കാമുന്നുണ്ട്. "നീ ദൈവത്തിന്റെ പ്രതിനിധിയാണെന്നു കരുതണം; നിന്റെ ഭാരവാഹിത്വത്തിന്റെ ഗൗരവത്തെക്കുറിച്ച് ശരിയായ ബോധമുണ്ടായിരിക്കണം; നിന്റെ വികാരങ്ങളെ ആലോചനയോടു കൂടി ഭരിക്കണം: കോപത്തിനു കീഴടങ്ങാതെ സൂക്ഷിക്കണം; കോപം മനുഷ്യൎക്കെല്ലാവൎക്കും ആപൽക്കരമാകുന്നു; എന്നാൽ രാജാക്കന്മാരിൽ അത് അവരുടെ മരണത്തിനു പോലും മതിയായ ഒരു ആയുധമാകുന്നു". ഇതുപോലെ തന്നെ ഷേക്സ്പിയറെന്ന ആംഗലേയ മഹാകവി രാജാവു "സ്വൎഗ്ഗത്തിലെ മഹാരാജാവിന്റെ പ്രതിമയാകുന്നു; എന്നു തന്നെയല്ല, അദ്ദേഹത്താൽ നിയമിക്കപ്പെട്ട പ്രതിനിദിയുമാകുന്നു". എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നു പാശ്ച്യാത്യന്മാരും രാജാക്കന്മാരെ അസമാന്യ മനുഷ്യരായി വിചാരിച്ചിരുന്നു എന്നു തെളിയുന്നുണ്ടല്ലോ. മുഹമ്മദീയരുടെ ഇടയിലുണ്ടായിരുന്ന വിശ്വാസം മേൽപറഞ്ഞതിനെക്കാൾ ശ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.