ജ്ഞാനം കേവലം പൂജ്യനായതുകൊണ്ട് ആ പദത്തിന്റെ ഉത്ഭവത്തെക്കുറിച്ചു മൎക്ക്ടമുഷ്ടി പിടിക്കാൻ ധൈര്യമില്ല. എങ്കിലും. മേൽപറഞ്ഞ രണ്ടു പക്ഷക്കാരുടേയും അഭിപ്രായങ്ങൾ ഈ പ്രകൃതത്തിനു യോജിക്കുമെന്നാണ് തോന്നുന്നത്. ആദ്യം പറഞ്ഞ"രജ്" എന്ന ധാതുവിൽ നിന്നാണ് ആ പദം ജനിച്ചത് എന്നു പരയുന്നവർ രാജാവിനെ സങ്കല്പിക്കുന്നതു"ജനങ്ങളെ രഞ്ജിപ്പിക്കുന്നവൻ" എന്ന അൎത്ഥ ത്തിലാണ്. ഇങ്ങനെയുള്ള ഒരാൾ അസാമാന്യനാണെന്നതിനു സംശയമില്ല. പക്ഷേ ഇതിലും ശ്രേഷ്ഠമായ ഒരു വിഭാവനയാണ് രാജപദത്തെ കുറിച്ചു നമുക്കുണ്ടാകുന്നത്. രാജാവിനെ "സുഖദസുഖീ"എന്നു രാമായണത്തിൽ വാല്മീകി പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നു രാജാവ് പ്രജകൾക്കു സുഖം കൊടുക്കുന്നവനും അവരുടെ സുഖത്തിൽ സുഖിക്കുന്നവനുമാണെന്നു വരുന്നുണ്ടല്ലൊ. "രാജാവ് ഒരു ബാലനായാലും അദ്ദേഹത്തെ ആദരിക്കണം; എന്തുകൊണ്ടെന്നാരാജാവിനെ നിയമിച്ചിരിക്കുന്നത് ഈശ്വരനാണ്. "എന്നാണ് മനുവിന്റെ സിദ്ധാന്തം. "അഷ്ടാഭിശ്ചസുരേന്ദ്രാണാം മാത്രാഭിന്നിൎമ്മിതോനൃപഃ" എന്നു ശുക്രനീതിയിലും കാണുന്നുണ്ട്. അഷ്ടദിക്പാലന്മാരുടെ അംശമായി ജനിച്ചവരാണ് രാജക്കന്മാർ എന്നാണല്ലോ ഇതിന്റെ സാരം. "സത്വരജസ്തമോ" ഗുണങ്ങളോടു കൂടിയ ഈശ്വരന്റെ രജോഗുണത്തോടു കൂടി ജനിച്ചവരാമണ് രാജക്കന്മാർ എന്നു പറയുന്നതായാലും യുക്തി ഭംഗമുണ്ടെന്നു തോന്നുന്നില്ല. എങ്ങിനെയായാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.