Jump to content

താൾ:Prasangamala 1913.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
22
പ്രസംഗമാല

പ്രകൃത്യാ രാജഭക്തിയെന്ന നന്മയോടുകൂടിയവരായിരിക്കുന്നതുമാണ് രണ്ടാമത്തെ സംഗതി. അല്ലെങ്കിൽ, പ്രസംഗം പോത്തിന്റെ ചെവിയിൽ കിന്നരം വായിക്കുന്നതു പോലെയാവും. ഈ കാര്യത്തിൽ എനിക്കു വാക്ചാതുര്യാദി ഗുണങ്ങളില്ലാത്ത കോട്ടം കാണുന്നതല്ല, എന്തുകൊണ്ടെന്നാൽ, നിങ്ങൾ പ്രകൃത്യാ രാജഭക്തന്മാരാണ്. അതുകൊണ്ടു നിങ്ങളിൽ നിറഞ്ഞിരിക്കുന്ന രാജഭക്തിയെ, ആദിവ്യപദോച്ചാരണം കൊണ്ട് ഒന്നിളക്കിവെച്ചുറപ്പിക്കാം' എന്നുമാത്രമേ ഞാൻ വിചാരിക്കുന്നുള്ളു.

രാജഭക്തിയെക്കുറിച്ചു പ്രസംഗിക്കുമ്പോൾ, അ സമസ്ത പദത്തിന്റെ വിവരണവും കൂടെ അത്യാവശ്യമാണല്ലോ. അതുകൊണ്ട്, "രാജാവ്" ആരാണെന്നും "ഭക്തി"എന്താണെന്നും ആദ്യമായി ആലോചിക്കാം. ഈ കാലാവസ്ഥയ്ക്ക് ഈ പദങ്ങൾക്കു പ്രത്യേകം ഓരോ വിവരണമില്ലെങ്കിൽ. ചില മനുഷ്യർ പക്ഷേ അന്ധാളിച്ചേക്കാം. എന്തുകൊണ്ടെന്നാൽ, ഇക്കാലത്ത് ഓരോ കാരണവശാൽ, "രാജാ"എന്നുള്ള പദം ചിലരുടെ പേരിന്റെ മുമ്പും, മറ്റു ചിലരുടെ പേരിന്റെ മുമ്പും പിമ്പും ചേർത്തു കാണുന്നുണ്ട്. അതുകോണ്ടു വാസ്തവ രാജാവിനേയും കൃത്രിമ രാജാവിനേയും തമ്മിൽ മാറിപ്പോകാതിരിക്കേണ്ടതാണല്ലോ.

"രാജാ"എന്ന സംസ്കൃത പദം "രാജ്" എന്ന ധാതുവിൽ നിന്നുണ്ടായതാണെന്ന് ഒരു പക്ഷമുണ്ട്. വേറെ ഒരു പക്ഷം കാണുന്നത് അതു "രജസ്സ്" എന്ന ധാതുവിൽ നിന്നുണ്ടായതാണെന്നാണ്. എനിക്കു സംസ്കൃത












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/25&oldid=207533" എന്ന താളിൽനിന്ന് ശേഖരിച്ചത്