താൾ:Prasangamala 1913.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


21
രാജഭക്തി

വരുടെ കഥ പറയേണ്ടതില്ലല്ലോ. ധീരന്മാരെ ആക്ഷേപിക്കുന്നതു കൊണ്ട് അവരുടെ പ്രവൃത്തിക്കു പ്രത്യേകമായ ഊൎജ്ജിതമുണ്ടാകുകയേയുള്ളു. ഇതുകൊണ്ടു നാം അന്യന്മാരുടെ ആക്ഷേപങ്ങളെ കേട്ടു പരിഭ്രമിച്ചു നിഷ് ക്രിയന്മാരായിരിക്കാതെ നമ്മുടെ മുറകൾ ചെയ് വാൻ സദാ സന്നദധരായിരിക്കേണ്ടതാകുന്നു. "ഒത്തു പിടിച്ചാൽ മലയും പറിയും" എന്നുള്ള വൃദ്ധവചനത്തെ ഓൎത്തുകൊണ്ട് എല്ലാവരും യഥാശക്തി ഭാഷാഭിവൃദ്ധിക്കായിക്കൊണ്ടു ശ്രമിക്കുന്നതായാൽ, നമ്മുടെ പ്രയത്നത്തിന്റെ ഫലം നമുക്കും നമ്മുടെ അനുഗാമികൾക്കും അനുഭവിക്കാൻ കഴിയുമെന്നു മാത്രം പറഞ്ഞു ഞാൻ തല്ക്കാലം വിരമിച്ചുകൊള്ളുന്നു.

രാജഭക്തി.


രാജഭക്തിയെ കുറിച്ചു തൃപ്തിയാകുംവണ്ണം ഒരു പ്രസംഗം ചെയ് വാൻ തക്ക സാമൎഥ്യം എനിക്കുണ്ടായിട്ടല്ല ഞാൻഇതിനു പുറപ്പെട്ടത്. ഈ വിഷയത്തിന്റെ മാഹാത്മ്യത്തെ ശ്രോതാക്കൾക്കു രസപ്രദമായ വിധത്തിൽ അനുഭവമാക്കിത്തീൎക്കാൻ മുഖ്യമായി രണ്ടു സംഗതികളാണാവശ്യം ആദ്യത്തേതു പ്രാസംഗികന്റെ വാക്ചാതുര്യവും വിഷയത്തെക്കുറിച്ചു വിശാലമായ അറിവുമാകുന്നു. പിന്നത്തെ സംഗതിയും ഒട്ടും അപ്രധാനമല്ല; നേരേമറിച്ചു, രണ്ടിലും വെച്ചു പ്രധാനമായതാണെന്നു കൂടെ പറയണം. ശ്രോതാക്കൾ

4*












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/24&oldid=207552" എന്ന താളിൽനിന്ന് ശേഖരിച്ചത്