താൾ:Prasangamala 1913.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


17


നമ്മുടെ മാതൃഭാഷ

കങ്ങൾ അവർ വായിക്കുന്നതുമുണ്ട്. ഭീമൻകഥ, രാമായണം കുറത്തിപ്പാട്ട് മുതലായ പുസ്തകങ്ങൾക്കു ചിലവുള്ളതുപോലെ ഭാരതത്തിനും രാമായണത്തിനും ചിലവില്ലെന്നുള്ള വാസ്തവം തന്നെ മേൽപറഞ്ഞ സംഗതിക്കു മതിയായ ലക്ഷ്യമാകുന്നു. ഗദ്യ ഗ്രന്ഥങ്ങളിൽ ഭാരതവ്യവഹാരം, രാമായണവ്യവഹാരം എന്നും മറ്റുമുള്ള പുസ്തകങ്ങൾക്കു ചിലവുള്ളതു പോലെ സാധാരണന്മാരുടെ ഇടയിൽ ‘മാൎത്താണ്ഡവൎമ്മ‘യ്ക്കോ ‘പ്രാചീനാൎയ്യാവൎത്തത്തി‘നോ ചിലവില്ല. സാധാരണന്മാൎക്ക് ഈവക പുസ്തകങ്ങളിൽ താല്പര്യമുണ്ടാകുന്നത് അവൎക്ക് സംഗീതജ്ഞാനമുണ്ടായിട്ടോ കോടതിവ്യവഹാരം ശീലിക്കാമെന്നു വിചാരിച്ചിട്ടോ അല്ല. സാധാരണന്മാൎക്കു രസിക്കയും ഗ്രഹിക്കയും ചെയ്യാവുന്ന ഗ്രനഥങ്ങളായതുകൊണ്ടാകുന്നു. അതുകൊണ്ടു മലയാള ഭാഷയിൽ ഗ്രന്ഥങ്ങളുണ്ടാകേണ്ടതു, പദ്യമായാലും ഗദ്യമായാലും, പണ്ഡിതന്മാൎക്കും പാമരന്മാൎക്കും രസിക്കത്തക്കവയാകുന്നു.

ഇങ്ങിനെയുള്ള ഗ്രന്ഥങ്ങൾ വൎദ്ധിക്കുമ്പോഴല്ലാതെ നമ്മുടെ മാതൃഭാഷയ്ക്ക് അഭിവൃദ്ധിയുണ്ടാകുന്നതല്ല. ഇംഗ്ലീഷിൽ നിന്നും സംസ്കൃതത്തിൽ നിന്നും ഭാഷാന്തരപ്പെടുത്തിയും അവയുടെ രീതിയെ അനുസരിച്ചു പുതുതായി നിൎമ്മിച്ചുമാകുന്നു ഗ്രന്ഥങ്ങൾ വൎദ്ധിക്കേണ്ടത്. ഭാഷാന്തരപ്പെടുത്തുന്ന സംഗതിയിൽ തൎജ്ജമക്കാരൻ പ്രത്യേകം മനസ്സിരുത്തേണ്ടതായ പല സംഗതികളുമുണ്ട്. സജാതീയത്വമുള്ള ഭാഷകളെ പരിഭാഷപ്പെടുത്തുമ്പോൾ തൎജ്ജമക്കാരൻ അധികം മനോധൎമ്മം പ്രയോഗിക്കേണമെന്നില്ല. അന്യഭാഷകളുടെകാര്യം നേരേ മ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/20&oldid=207518" എന്ന താളിൽനിന്ന് ശേഖരിച്ചത്