ഉണ്ടാകുന്നതല്ല. ഇതിന്റെ വാസ്തവം നമുക്ക് അനുഭവമാമല്ലോ. നമ്മുടെ മാതൃഭാഷയിൽ ഇതേവരെ, ചില ആഖ്യായികകളും മറ്റുമല്ലാതെ, ശാസ്ത്രഗ്രന്ഥങ്ങൾ ഉണ്ടായിട്ടില്ലെന്നു പറയുന്നത് പാശ്ചാത്യ പരിഷ്ക്കാരം സിദ്ധിച്ച മഹാന്മാൎക്കും സംസ്കൃത പണ്ഡിതന്മാൎക്കും വളരെ വിലക്കുറവാകുന്നു. ഇവരുടെ ഈ ഉദാസീനതയ്കു കാരണം ഇവരുടെ വിശാലമായ ഹൃദയത്തെ വിശദമാക്കുന്നതിനു ഭാവിയിൽ വാക്കുകളില്ലാത്തതും ഉണ്ടെങ്കിൽ, ഇവർ അറിയാത്തതുമാണത്രെ! ഷേക്സ്പിയർ എന്ന ആംഗലേയ കവിയുടെ കവിതകൾ വായിച്ചിട്ടുള്ള പാശ്ചാത്യ പരിഷ്കാരികൾ ഈ സമാധാനം പറയുന്നത് എത്ര സ്വീകാര്യയോഗ്യമായിരിക്കുമെന്നു നമുക്കെല്ലാവൎക്കും അറിയാമല്ലോ. സംസ്കൃത പണ്ഡിതന്മാരുടെ സമാധാനം വാക്കുകളുടെ ദൗൎലഭ്യത്തെ സംബന്ധിച്ചുമാത്രമല്ല; സംസ്കൃതം അശുദ്ധമായിപ്പോകുമെന്നുകൂടെ ഒരു മൂഢവിശ്വാസവുമുണ്ടെന്നു തോന്നുന്നു. എങ്ങിനെയായാലും, "കുരങ്ങനായിട്ടും കോരുവായിട്ടും തോട്ടത്തിൽ കായില്ല." എന്നു പറഞ്ഞതുപോലെ നമ്മുടെ മാതൃഭാഷ വിഫലമായിത്തീരുന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.
മലയാളികളുടെ ഇടയിൽ സാധാരണന്മാൎക്കു പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹമില്ലാ എന്നൊരു മിഥ്യാക്ഷേപം കേൾക്കുന്നുണ്ട്. ഇതിന്റെ വാസ്തവം നേരേമറിച്ചാണ്. സധാരണന്മാൎക്കു വായിക്കത്തക്ക പുസ്തകങ്ങളില്ലാത്തതുകൊണ്ടാണ് അവർ വായിക്കാത്തത്. അവൎക്കു ഗ്രഹിക്കാൻ കഴിയുന്ന പുസ്ത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.