താൾ:Prasangamala 1913.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


15
നമ്മുടെ മാതൃഭാഷ

ങ്ങൾ ശിഷ്യന്മാരെ കൂടെ ഗ്രഹിപ്പിക്കാതെ ഗോപ്യമായി വെക്കേണമെന്ന് വിചാരിച്ചിരുന്ന യോഗ്യൻമാർ അവരുടെ അറിവിനെ പൊതുജനങ്ങളുടെ ഉപകാരത്തിനായി കൊണ്ടു പ്രവൎത്തിക്കാതിരുന്നതിൽ അത്ഭുതപ്പെടുവാനുണ്ടോ? മറ്റു സകല സംഗതികളിലും പരിഷ്കാരം വൎദ്ധിച്ചിരിക്കുന്നു എന്നു വിചാരിക്കുന്നു ഈ കാലത്തു പോലും സംസ്കൃതത്തിൽ നിന്ന് ഏതെല്ലാം ഗ്രന്ഥങ്ങൾ ഭാഷാന്തരപ്പെടുത്തീട്ടുണ്ട്?

ഒരു ഭാഷയുടെ ആദ്യകാലത്തു കവിതാഭ്രമം കലശ്ശായിരിക്കും. എന്നുതന്നെയല്ല, കവികൾ അവരുടെ വിദ്വത്വത്തെ പ്രകടിപ്പിക്കുവനല്ലാതെ, പൊതുജനങ്ങളുടെ ഉപയോഗത്തേയും ഭാഷയുടെ മേൽഗതിയേയും ഉദ്ദേശിച്ചു പദ്യങ്ങൾ നിൎമ്മിക്കുന്ന സമ്പ്രദായവുമില്ല. ലേശംപോലും സംശയത്തിനു സംഗതിവരാൻ പാടില്ലാത്ത വൈദ്യശാസ്ത്രവുംകൂടെ ശ്ലോകത്തിൽ കഴിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. ഇപ്പോൾതന്നെ അഷ്ടാംഗഹൃദയം ഭാഷാന്തരപ്പെടുത്തുന്നതു പദ്യമായിട്ടാണ്. അതിലും വിശേഷിച്ചു, വൃത്താനുവൃത്തമായിട്ടുമാണ്. സംസ്കൃതശ്ലോകങ്ങളെ, വൃത്താനുവൃത്തമായി ഭാഷാന്തരപ്പെടുത്തുവാൻ വേണ്ടിവരുന്ന പ്രയത്നത്തിൻെറ പത്തിലൊരാംശം ശ്രമം ഗദ്യമായി എഴുതുവാനാണ് ഉപയോഗിക്കുന്നത് എങ്കിൽ, നൂറിരട്ടി ഗുണമുണ്ടാകുമെന്നതിനു സംശയമില്ല. പൊതുജനങ്ങളുടെ ഉപയോഗത്തിന്നുതകഃത്തതായ ഒരു ഗ്രന്ഥംകൊണ്ടു ഭാഷയ്ക്ക് അഭിവൃദ്ധിയൊ ആ ശാസ്ത്രത്തിന്നു പ്രചാരമൊ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/18&oldid=207673" എന്ന താളിൽനിന്ന് ശേഖരിച്ചത്