സംസ്കൃതഭാഷ മറ്റു ഭാഷകളെ പോലെയല്ല വളരെ കാഠിന്യവും വഴക്കവും യോജിച്ചിരിക്കുന്നതായ വേറെ ഭാഷയില്ലെന്ന് പറയാം. ഇപ്പോൾ പകലാണ് എന്നു സംസ്കൃത ഭാഷയിൽ പറയുന്ന പദങ്ങൾക്ക് നേരെ വിപരീതമായ അൎഥവും കൂടെ ഉണ്ടായിരിക്കാവുന്നതാണ് ഇങ്ങനെ വഴങ്ങികൊടുക്കുന്ന ഒരു ഭാഷയിൽ എഴുതിയിട്ടുള്ള ശാസ്ത്രങ്ങളെ സൂഷ്മമായി ഗ്രഹിക്കുന്നതിനു സാമാന്യത്തിലധികം സാമൎത്ഥ്യം വേണ്ടമാകുന്നു അതുകൂടാതെ അമ്പലം വിഴുങ്ങിയുള്ള വിദ്യ കൊണ്ടെന്നും കാര്യം നടക്കുന്നതല്ല സംസ്കൃത പണ്ഡിതന്മാർ പണ്ടും ഇപ്പോഴും ഗ്രന്ഥങ്ങളെ ഭാഷാൎത്ഥപ്പെടുത്തുവാൻ ശ്രമിച്ചിട്ടും ശ്രമിക്കുന്നില്ല എഴുത്തച്ഛനെ പോലെ മലയാളികൾക്ക് ഭാഷയ്ക്കും ഉപകരിക്കുന്ന വിധത്തിൽ നല്ല വിശിഷ്ട ഗ്രന്ഥങ്ങളും ഭാഷാന്തരപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ മഹാത്മാവു പണ്ഡിതാഗ്രസനായ കൈക്കളങ്ങരെ രാമ വാരിയർ മാത്രമാകുന്നു. എല്ലാ രാജ്യങ്ങളിലും എല്ലാ ജനങ്ങൾക്കും എല്ലാ കാലത്തും ഒരുപോലെ ഉപയോഗമുള്ള ഒരു ശാസ്ത്രമാകുന്നു വൈദ്യം മലയാളത്തിലെ അഷ്ടന്മാരുടെ യോഗ്യത പ്രസിദ്ധമാണ്. വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ വൈദ്യനാമാർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ശാസ്ത്രം പഠിച്ചു പരിചയപ്പെട്ടു അനുഭവം വരുത്തിയിയടിടുള്ള ഒരു വിദ്വാൻ എവുതുന്നപോലെ തന്നെ ആ ശാസ്ത്രത്തെ കുറിച്ചു മറ്റൊരുവൻ എഴുതുന്നതിനു പൂൎത്തിയും ഫലിതവും ഉണ്ടാകുന്നതല്ല. വൈദ്യശാസ്ത്രത്തിലെ സാരഗൎഭമായ ഭാഗ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.