Jump to content

താൾ:Prasangamala 1913.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10
പ്രസംഗമാല

ഭ്യാസക്രമവും പിന്നെയും നമ്മുടെ മാതൃഭാഷയുടെ മന്ദഗതിക്കു കാരണമായിത്തീൎന്നു. ഈ സംഗതി കയറിപ്പോകുന്ന കുരങ്ങന് ഒരു ഏണി കിട്ടിയതുപോലെയാണ് സംഭവിച്ചിരിക്കുന്നത്. ഈ പ്രബന്ധത്തിൽ കാണിച്ചിരിക്കുന്ന സംഗതികളിൽ നിന്നു ഞാൻ ഒരു ദോഷൈകദൃക്കാണെന്നും ദോഷപ്രഖ്യാപനത്തിന്നു മാത്രമായി പുറപ്പെട്ടിരിക്കുകയാണെന്നും മാന്യന്മാരായ സദസ്യന്മാർ വിചാരിക്കാതിരിപ്പാൻ അപേക്ഷ. ഗുണാംശങ്ങളെപ്പററി പ്രസ്താവിക്കാതെ ദോഷാ ശം മാത്രമെടുത്തു പറയുന്നതിനുള്ള കാരണം, ഗുണങ്ങൾ നാം അനുഭവിക്കുന്നതകകൊണ്ടും ദോഷൺഗളെ അവശ്യം നിവാരണം ചെയ്യേണ്ടതാകകൊണ്ടുമാകുന്നു.

സൎവ്വകലാശാലക്കാരും മറ്റു വിദ്യാഭ്യാസവിഭാഗഭാരവാഹികളും, അവരുടെ കിഞ്ചിജ്ഞത ഹേതുവായിട്ടല്ലെങ്കിൽ, വ്യസനകരമായ ഉദാസീനം നിമിത്തം, മലയാളഭാഷയെ സംബന്ധിച്ചിടത്തോളെം ചെയ്തുവരുന്ന പ്രയത്നം പ്രയോജനകരമല്ലെന്നു പറയാതെ നിവൃത്തിയില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്നു പ്രാധാന്യം സിദ്ധിച്ചതോടുകൂടി നമ്മുടെ മാതൃഭാഷകൾക്കു സ്വഭവനത്തിൽ പോലും അപ്രധാനത്വം സംഭവിച്ചു. ഇപ്പോഴത്തെ സൎവ്വകലാശാലാനിയമങ്ങലെ അനുസരിച്ചു മാതൃഭാഷകളെ ദ്വിതീയഭാഷകളായിട്ടാണ് ഗണിച്ചുപോരുന്നത്. പ്രഥമസ്ഥാനം ഇംഗ്ലീഷുഭാഷയ്ക്കു തന്നെ! ഇംഗ്ലാണ്ട്, ജൎമ്മനി, ജപ്പാൻ മുതലായ രാജ്യങ്ങളിൽ ദ്വിതീയസ്ഥാനമാണൊ അവരുടെ മാതൃഭാഷകൾക്ക് കൊടുത്തിരിക്കുന്നത്? നാം രാജഭാഷ പഠിക്കേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/13&oldid=207677" എന്ന താളിൽനിന്ന് ശേഖരിച്ചത്