താൾ:Prasangamala 1913.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9
നമ്മുടെ മാതൃഭാഷ

ലയാള ഭാഷയുടെ നന്നായി പോകാനുല്ല അസൂയമല്ല അവരുടെയും സംസ്കൃതഭാഷയുടെയും കുലീന അവസ്ഥക്കു കുറവു വന്നങ്കിലോ എന്നായിരുന്നു അതുകൊണ്ടു എഴുത്തച്ഛന്റെ കാലത്തിനു ശേഷം പലപ്പോഴും ഭാഷാ കവിതകൾ ഉണ്ടായയിട്ടുണ്ടന്നല്ലാതെ തമിഴിൽ നിന്നോ സംസ്കൃതത്തിൽ നിന്നോ ശാസ്ത്ര ഗ്രന്ഥങ്ങൾക്കും മാത്രം ഭാഷാന്തരമുണ്ടായിട്ടില്ല അന്ന് എഴുത്തച്ഛൻ ചെയ്തുപോലെ അദ്ദേഹത്തന്റെ പിൻഗാമികൾ നിരന്തരമായി ഭാഷാഭിവൃദ്ധിക്കു ശ്രമിച്ചിരുന്നു എങ്കിലും നിശ്ചയമായും മലയാള ഭാഷ വളരെ കാലം മുമ്പ് തന്നെ ഔന്നത്യത്തെ പ്രാപിക്കുമായിരുന്നു.

എഴുത്തച്ഛന്റെ കാലത്തിനു ശേഷം നമ്മുടെ മാതൃഭാഷ, ഏകദേശം ഇരുനൂറു കൊല്ലത്തോളം, തീരെ ഓജസ്സില്ലാതെ കിടന്നു. പിന്നീട് കുഞ്ചൻ നമ്പ്യാർ ഉർവ്വശിയുടെ ശാപം പോലെ മലയാള ഭാഷയ്ക്ക് ഒരു ഉപകാരമായ് തീർന്നു, എന്നു തന്നെയല്ല 'ലന്തപറങ്കികളിങ്കിരിയേസ്' മുതലായ പാശ്ചാത്യന്മാരും വന്നു കയറിയതോടു കൂടി പൊതു ജനങ്ങളുടെ ഇടയിൽ അക്ഷരജ്ഞാനമുണ്ടാകുവാനും മാർഗ്ഗമായി. ആദ്യം മുതൽ ഇതേവരെ ഓരോ കാലങ്ങളിൽ ഓരോ ഭാഷയ്ക്ക് പ്രാധാന്യമുണ്ടായിരുന്നു മലയാളികൾ അവയിൽ ഓരോന്നിന്റെയും പുതുമോടിയിൽ ഭ്രമിച്ച് കാലം കഴിച്ചതല്ലാതെ മാതൃഭാഷയെ പോഷിപ്പിക്കുവാൻ മനപൂർവ്വം ശ്രമിച്ചിട്ടില്ലെന്നു തന്നെ പറയണം ഇംഗ്ളിഷ് ഭാഷയ്ക്കു പ്രചാരം ഉണ്ടായപ്പോൾ തമിഴും സംസ്കൃതവും വേണ്ടന്ന് വച്ചു ഇംഗ്ളിഷ് ഭാഷയുടെ പ്രാധാന്യവും അതനുസരിച്ച വിദ്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/12&oldid=207267" എന്ന താളിൽനിന്ന് ശേഖരിച്ചത്