Jump to content

താൾ:Prasangamala 1913.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
112
പ്രസംഗമാല

ബാലിയുടേയും കാൎത്തവീൎയ്യാൎജ്ജുനന്റെ ശക്തിയുടെ വലിപ്പം ശരിയായി ഗ്രഹിക്കുവാൻ കഴിഞ്ഞില്ല. റഷ്യക്കാർ തങ്ങൾ ആനകളാണെന്നും ജപ്പാനിൽ പൂനകളാണെന്നും വിചാരിച്ചതുകൊണ്ടല്ലെ യുദ്ധത്തിൽ തോറ്റു തുന്നമ്പാടിയത്? റഷ്യക്കാർ ശക്തന്മാരാഞ്ഞിട്ടല്ലാ തോറ്റത് ജപ്പാനിയർ ബലഹീനന്മാരാണെന്നു വിചാരിച്ചുപോയതുകൊണ്ടുമാത്രമാണ്.

ആത്മാഭിമാനം, അല്ലെങ്കിൽ സ്വാഭിമാനം എന്നതു മനുഷ്യൎക്ക് അവശ്യം വേണ്ടതായ ഒരു നന്മയാണെന്നു സമുദായാചാരങ്ങൾ സിദ്ധാന്തിക്കുന്ന സ്ഥതിക്ക്, അഭിമാനം, ഭ്രമമാണെങ്കിൽ, അത് എങ്ങിനെ ഒരു നന്മയായിത്തീരുമെന്നുള്ള ചോദ്യം ന്യായരഹിതമല്ല. ആത്മാഭിമാനത്തിന്റെ വ്യാപാരഭേദമാണ് മിത്ഥ്യാഭിമാനമായിത്തീരുന്നത്. ഒരുവൻ തന്റെ അവസ്ഥാനിസരണം മറ്റുള്ളവരെ ബഹുമാനിക്കുന്നതിനാണ് ആത്മാഭിമാനം എന്നു പേർ. ആത്മാഭിമാനികളിൽവെച്ചു ശ്രേഷുനാണെന്നു സമ്മതിക്കപ്പെട്ടുള്ള സർ സിഡ്നി സ്മിത്തിനെ കുറിച്ചു കാനൽകിങ്സിലി പറഞ്ഞിട്ടുള്ളതിൽ നിന്നു വാസ്തവമായ ആത്മാഭിമാനം എന്താണെന്നു നമുക്കു ഗ്രഹിക്കാം. "ധീരനും ദയാലുവുമായ സർ സിഡ് നിസ്മിത്ത് തന്നോട് എടപെടുവാൻ സംഗതിയുമായുള്ള ദരിദ്രന്മാരുടേയും ധനികന്മാരുടേയും സ്നേഹത്തിനും ബഹുമാനത്തിനും പാത്രീഭവിച്ചത് ഒരൊററ സംഗതികൊണ്ടാണെന്നു പ്രത്യക്ഷപ്പെടുന്നു;അദ്ദേഹം തന്റെ അതിഥിയായി വരുന്ന ദരിദ്രനേയും ധനികനേയും ഭൃത്യനേയും പ്രഭുവിനേയും,












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/115&oldid=207665" എന്ന താളിൽനിന്ന് ശേഖരിച്ചത്