താൾ:Prasangamala 1913.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


111
മിത്ഥ്യാഭിമാനം

നാം സാധാരണയായി കണ്ടുവരുന്ന ഒരു സംഭവമാകുന്നു. മിത്ഥ്യാഭിമാനമല്ലെ? "അവൻ മുറിച്ചാലും മിണ്ടില്ല; ബഹുധീരൻ!"എന്നും മറ്റും പറയുന്ന അയാളുടെ കൂട്ടുകാരും ധാരാളമുണ്ടാവും. പക്ഷെ, അവൻ ഒരു ധീരനൊ, അവനെ പ്രോത്സാഹിപ്പിക്കുന്നവർ അവന്റെ സ്നേഹിതന്മാരൊ അല്ല. നേരേമറിച്ച്, അവൻ ഒരു ഭീരുവും അവന്റെ കൂട്ടുകാർ ശത്രുക്കളുമാകുന്നു. ഈ മിത്ഥ്യാഭിമാനത്തിന്റെ ഉത്ഭവം സങ്കല്പിതമൊ വാസ്തവമൊ ആയ തന്റെ ദോഷത്തെ കുറിച്ചു മറ്റുള്ളവർ പരിഹസിക്കുമെന്ന ഭയത്തിൽനിന്നാകുന്നു. അതുകൊണ്ട് ഒരുവന്റെ പ്രവൃത്തിയുടെ ന്യായമായ ഫലം അനുഭവിക്കാൻ ത്രാണിയില്ലാതെ 'വീണേടംകൊണ്ടു വിദ്യയെടുക്കുന്നതു' ധീരതയൊ പൌരുഷമൊ അല്ല.

അഭിമാനം നിമിത്തം ആപത്തുസംഭവിച്ചിട്ടുള്ള പല സംഗതികളും നമുക്കു പുരാണങ്ങളിൽനിന്നും ചരിത്രങ്ങളിൽനിന്നും ഗ്രഹിക്കുവാൻ കഴിയുന്നുണ്ട്. രാവണൻ, ദുൎയ്യോധനൻ മുതലായ പുരാണപുരുഷന്മാർ അസാമാന്യന്മാരായിരുന്നു എന്നതിനു സംശയമില്ല. പക്ഷെ അവരുടെ പൌരുഷത്തിനും മറ്റും താഴ്ചവന്നതും ഒടുവിൽ ആത്മനാശവുംകൂടെ സംഭവിച്ചതും അവരുടെ മിത്ഥ്യാഭിമാനം നിമിത്തമാണെന്നും പ്രത്യക്ഷപ്പെടും. രാവണൻ ബാലിയുടെ വാലിൻമേൽകുടുങ്ങിയതും കാൎത്തവീയ്യാജ്ജൂനൻറെ കാരാഗ്രഹത്തിൽ കിടന്നതും എന്ഥുകൊണ്ടാണ്? തന്റെ യോഗ്യതകളെ കുറിച്ചു രാലണനുണ്ടായ അഭിമാനാതിരേകം നിമിത്തം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/114&oldid=207661" എന്ന താളിൽനിന്ന് ശേഖരിച്ചത്