താൾ:Prasangamala 1913.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
110
പ്രസംഗമാല

നാണെന്നു പറയുന്നവരുടെ വിചാരം എന്താണ്? വൃദ്ധനായ രക്ഷകൎത്താവിനു ബാഹ്യമായ കാര്യങ്ങളിൽ തന്നെപ്പോലെ യോഗ്യതകൾ ഇല്ലത്തതുകൊണ്ട്, അയാൾ തൻറ ബഹുമാനത്തിനു പാത്രിഭവിക്കുന്നതായാൽ, തനിക്കുസിദ്ധിച്ചിട്ടുളള യോഗ്യതയിനിന്ന് ഒരോഹരി അയാളിൽ ചിലവാക്കെണ്ടിവരും എന്നല്ലെ? ഇവരിൽഒരുവന് ഇല്ലാത്തത് ഉണ്ടെന്നും നടിക്കുകയും മറ്റോരുവൻ ഉളളത് ഇല്ലാതാകുമെന്നു ഭയപ്പെടുകയും ചെയ്യുന്നു. ഇവരിൽ വലിയ മിത്ഥ്യാഭിമാനി ആരാണ്? പാട്ടക്കാരനൊ? യോഗ്യനൊ?

വിവേകകുറവുനിമിത്തം ചെയ്തുപോയ തെറ്റുകളെ ആഹൎജ്ജവബുദ്ധിയോടുകൂടി പരിഹരിക്കുവാൻ ശ്രമിക്കുന്നത് ആദ്യത്തെ തെറ്റിനെക്കുറിച്ചു പ്രത്യക്ഷമായി സമ്മതിക്കുകയാകകൊണ്ട് അതു ഘനക്ഷയമല്ലെ എന്നു വിചാരിച്ചു നമ്മുടെ അവിഃവകത്തെ പുലൎത്തുവാൻ നമ്മെ പ്രേരിപ്പിക്കുന്ന വേറെ ഒരുതരം മിത്ഥ്യഭിമാനമുണ്ട്. മിത്ഥ്യാഭിമാനംനിമിത്തം ചെയ്തുപോയ അബദ്ധങ്ങളെ കുറിച്ചു മൎക്കടമുഷ്ടി പിടിക്കുന്ന ദുശ്ശീലം ധൈൎയ്യമാണെന്നു പലരും തെറ്റിദ്ധരിക്കാതെയുമിരിക്കുന്നില്ല. ഒരു വിദ്ധ്യാൎത്ഥി എന്തെങ്കിലും ഒരു തെറ്റുചെയ്യുകയും ആകുറ്റം തെളിയുകയും ചെയ്തു എന്നു വിചാരിക്കുക. താൻ ചെയ്തുപോയ കുറ്റത്തിനു തനിക്കു മാപ്പു കിട്ടുന്നതാണെന്നു കുട്ടിക്കു ബോദ്ധ്യം വന്നിട്ടും കൂടെ, അയാൾ തെറ്റിനെപ്പറ്റി പശ്ചാതപിക്കുകയോ മാപ്പു ചോദിക്കുകയോ ചെയ്യാതെ അരിതിന്നപട്ടിയെപ്പോലെ മുഖം വീൎപ്പിച്ചുകൊണ്ടിരിക്കുന്നതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/113&oldid=207663" എന്ന താളിൽനിന്ന് ശേഖരിച്ചത്