താൾ:Prasangamala 1913.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


109
മിത്ഥ്യാഭിമാനം

വംശശ്രേഷ്ഠതപറഞ്ഞുപറഞ്ഞ് ആദമിന്റെ അനന്തരവനാണെന്നുകൂടെ പറയുമൊ എന്നു മാനറിങ്ങിനു സംശയം തോന്നിപ്പോയി. ഈമാതിരി മിത്ഥ്യാഭിമാനം മിക്ക ജനങ്ങളിലുമുണ്ട്. ചാൎച്ചകൊണ്ടൊ വേഴ്ചകൊണ്ടൊ, അത് ഏതുവിധമായാലും വേണ്ടില്ല, അന്യന്റെ യോഗ്യതയുടെ ഒരു അംശത്തിനു താനും അൎഹനാണെന്നു വിചാരിക്കുകയും മറ്റുള്ളവർ തന്റെ വിചാരമനുസരിച്ചു തന്നെ ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരുവൻ അയാളുടെ വാസ്തവമായ നിലയിൽ നിന്ന് ഒരു വിരൽ മുകളിലേക്കു കയറുന്നില്ലെന്നു മാത്രമല്ല, ഒരുമുഴും കീഴ്പെട്ടിറങ്ങുകയും ചെയ്യും. "ഞാൻ കോലോത്തെ പാട്ടക്കാരനാണ്" എന്നു പറയുന്ന തോട്ടിയുടെ വിചാരം എന്താണ്? ആയിരപ്പറ നെല്ലു പാട്ടമളക്കുന്ന കോവിലകത്തെ കുടിയാനാണ് കുടിയാനാണ് താൻ എന്ന് മറ്റുള്ളവർ ധരിക്കണമെന്നല്ലാ അയാൾ വിചാരിച്ചത്. ലൌകികമായി രാജാക്കന്മാൎക്ക് സങ്കല്പിച്ചിട്ടുള്ള യോഗ്യതയുടെ ഒരംശത്തിന്നു താനും കോവിലകസമ്പൎക്കംകൊണ്ട് അൎഹനായിത്തീൎന്നിരിക്കുന്നു എന്നാണ്. താ​ണ നിലയില്ലുള്ളവൎക്ക് യോഗ്യതയുണ്ടാകാൻ ഈവക സൂത്രങ്ങൾ അവർ പ്രയോഗിക്കുന്നതുപോലെ തന്നെ, ഉന്നതസ്ഥിതിയിൽ എത്തിയ ചിലർ വേറെ ഒരു ജാതി വിദ്യയെടുക്കുന്നതും ഇക്കാലത്ത് സാധാരണയാകുന്നു. തന്റെ ഔന്നത്യാവസ്ഥയ്ക്കു കാരണഭൂതനായ രക്ഷകൎത്താവിനോട് തനിക്കുള്ള കടപ്പാടു പരസ്യമായി പ്രദൎശിപ്പിക്കുന്നതു തന്റെ ഗൌരവത്തിനു ന്യൂനതയാണെന്നു കരുതി വൃദ്ധനായ രക്ഷകൎത്താവു ഭൃത്യ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/112&oldid=207660" എന്ന താളിൽനിന്ന് ശേഖരിച്ചത്