താൾ:Prasangamala 1913.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
108
പ്രസംഗമാല

"കരിപ്പിലാംമൂട്" എന്നാക്കി. ഈ പേർ ഉടമസ്ഥന് ഒട്ടും തന്നെ രസിക്കാൻ തരമില്ലല്ലൊ. അൽപ്പം ദിവസം കഴിഞ്ഞപ്പോൾ നമ്മുടെ ഇഷ്ടൻ പിലാവിൻകുററി തീരെ പറിച്ചുകളഞ്ഞു. വഴിക്കാർ ഇനി എന്തുചെയ്യുമെന്നു നോക്കട്ടെ! അവരുണ്ടോ എന്നാലും വിടാൻ പോകുന്നു? കുറ്റിപറിച്ചതിൽ പിന്നെ ആ വീട്ടുപേർ "കുഴിപ്പിലാംമൂട്" എന്നായി പരിഷ്ക്കാരി ആകപ്പാടെ കുഴങ്ങി എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ. വീട്ടുപേരു മാററാൻ ഈ സൂത്രമൊന്നും പററില്ലെന്നു കണ്ടപ്പോ അയ്യാൾ വീടുവിററു നാടുവിട്ടുപോയി. നോക്കൂ! മിത്ഥ്യാഭിമാനം നിമിത്തം മനുഷ്യനു സംഭവിക്കുന്ന ആപത്ത്!

ഒരു കാലത്തു പൂജ്യൻമാരായിരുന്ന നമ്മുടെ പൂൎവ്വന്മാരുടെ യോഗ്യത നമുക്കു പൂജ്യമാണെന്നു പൂൎണ്ണബോധമുള്ളപ്പോ, നമ്മുടെ ന്യൂനതയെ മറയ്ക്കുന്നതിനായി"ഞാൻ ഇന്ന വംശത്തിലാണ് ജനിച്ചത് എന്റെ ബന്ധുക്കൾ ഇന്നവരെല്ലാമാണ്" എന്നും മററും പറഞ്ഞു പൂജ്യത്വം നടിക്കുന്നതു മനുഷ്യരുടെ മിത്ഥ്യാഭിമാനം കൊണ്ടാകുന്നു. ഈ മാതിരി മിത്ഥ്യാഭിമാനം നടിക്കുന്നതു നമ്മുടെ ഭാരതിയരുടെ ഇടയിൽമാത്രമല്ല; അധികവും പാശ്ചാത്ത്യന്മാരുടെ ഇടയിലാകുന്നു. സർ വാൾട്ടർ സ്കോട്ടിന്റെ ആഖ്യായികകൾ വായിച്ചിട്ടുളള മഹാന്മാൎക്ക് ഈ സംഗതി എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണ്. ഗൈമാനറിങ്ങ് എന്ന ആഖ്യായികയിൽ നിന്ന് ഈ മിത്ഥ്യാഭിമാനത്തിന്റെ ഗതി മനസ്സിലാക്കാം. ബർട്ട് റാം എല്ലൻഗോവൽ അദ്ദേഹത്തിന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/111&oldid=207656" എന്ന താളിൽനിന്ന് ശേഖരിച്ചത്