ൎക്കം" വെട്ടികണ്ടു. പച്ചപ്പരമാൎത്ഥിയായ ആ മേനോൻ "മാൎക്കംവെട്ടി നസ്രാണി ഇന്നേടത്തിന്നവൻ" എന്നു കണക്കിൽപേരുപിടിച്ചു. ഈ പരിഷ്കാരം നമ്മുടെ സ്നേഹിതന് ആദ്യത്തേതിലധികം ദുസ്സഹമായിത്തീൎന്നു എന്നു പറയേണ്ടതില്ലല്ലൊ. പരിഷ്കാരി ഒടുക്കം വേഴ്ചകൊണ്ടും കാഴ്ചകൊണ്ടും കാൎയ്യം സാധിച്ചു എന്നാണ് തോന്നുന്നത്.
മിത്ഥ്യാഭിമാനം നിമിത്തം മറ്റൊരു വിദ്യാനു പറ്റിയ ഒരു നേരം പോക്കു കേട്ടിട്ടുണ്ട്. "പിലാംമൂട്ടുവീട്" എന്നു പേരുള്ള ഒരു പഴയ കുടുംബമുണ്ടായിരുന്നു. അടുത്തകാലത്ത് ആ കുടുംബത്തിൽ ഒരു പുതിയ പരിഷ്കാരി കാരണവനായിതീൎന്നു. വീട്ടുകാര്യത്തിൽ പല പരിഷ്കാരങ്ങളും വരുത്തിയ കൂട്ടത്തിൽ കുടുംബപ്പേരും ഒന്നു പരിഷ്കരിച്ചു കളയാമെന്നു തീൎച്ചയാക്കി. രാജവഴിക്കടുത്ത് ഈ വിടിന്റെ അതിരിന്മേൽ ഒരു പിലാവു നിന്നിരുന്നതാണ് ഈ പേരുണ്ടാവാനുള്ള കാരണം അതിനാൽ ആ പിലാവുവെട്ടി തന്റെ വീടിന്റെ ദുഷ് പ്പേരുകളയാമെന്നു പരിഷ്ക്കാരി നിശ്ചയിച്ചു. പിലാവു മുറിച്ചു മാറ്റുകയും ചെയ്തു. അന്നുമുതൽ ആ വഴിയെ പോകുന്നവരെല്ലാം ആവീടിനു "കുററിപ്പിലാംമൂട്" എന്നു പേർ വിളിച്ചു തുടങ്ങി. എന്നേ, ഉപദ്രവമേ! ഇതു പണ്ടത്തേക്കാൾ സങ്കടം തന്നെ എന്നു തീൎച്ചയാക്കി നമ്മുടെ പരിഷ്ക്കാരി ആ പിലാവിൻ കുററി തീയ്യിട്ടു കരിച്ചു. മിത്ഥ്യഭിമാനിയെ മനുഷ്യർ വെറുതെ വിടുമോ? കുററികരിച്ചതിനു ശേഷം അതിലേ പോകുന്ന വഴിക്കാരെല്ലാം ആ വീട്ടുപേർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.